കൊറോണക്കെതിരെ പുത്തൻപരീക്ഷണ നേട്ടവുമായി യുഎഇ യിലെ ആരോഗ്യപ്രവർത്തകർ

ലോകത്തിലെതന്നെ നിരവധി രാജ്യങ്ങളിലെ ജനങ്ങൾ മരിക്കാനിടയായ കൊറോണ വൈറസിനെതിരെയുള്ള ചികിത്സാരീതിക്കാണ് യുഎഇ യിലെ ആരോഗ്യ പ്രവർത്തകർ ഈ നേട്ടം കൈവരിച്ചത്. 73 രോഗികളിലായിരുന്നു ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇത്‌ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. യുഎഇ യിലെ ഈ ചികിത്സാരീതി മറ്റു രാജ്യങ്ങൾക്കും പ്രയോജനപ്പെടുമെന്നും ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നുമാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Advertisement

കൊറോണ രോഗത്തിനെതിരെയുള്ള ഈ ചികിത്സാരീതി കണ്ടെത്തിയിരിക്കുന്നത് അബുദാബി സ്റ്റെം സെൽ സെന്ററിലെ ആരോഗ്യ പ്രവർത്തകരാണ്. പൂർണ്ണ വിജയമാണോ ഇത് നൽകുന്നതെന്ന് തിരിച്ചറിയാൻ രണ്ടാഴ്ച കാലയളവ് ആവശ്യമാണ്.

ALSO READ: ദുബായിൽ രാത്രി ഒരുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ യുവ ഇന്ത്യൻ ഡോക്ടർക്ക് പോലീസിന്റെ സല്യൂട്ട്

രക്തത്തിൽനിന്ന് മൂലകോശം വേർതിരിച്ചെടുത്തതിനു ശേഷം, രോഗിയുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അദ്ദേഹത്തിൽ തന്നെ തിരിച്ച് നിക്ഷേപിക്കുന്ന ചികിത്സാരീതിയാണിത്. ഇത്തരമൊരു കണ്ടുപിടിത്തം ആരോഗ്യരംഗത്തുതന്നെ മികച്ച ഒരു നേട്ടമായിരിക്കുമെന്നും ഇത്തരം കൂടുതൽ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും പറഞ്ഞുകൊണ്ട് യുഎഇ ഭരണകൂടം ആരോഗ്യ പ്രവർത്തകരെ
അഭിനന്ദിച്ചു.

ALSO READ: പ്രവാസികളുടെ നോർക്ക രജിസ്ട്രേഷൻ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണവും വൻ ജനത്തിരക്കും

ഈ പുതിയ ചികിത്സാരീതിക്ക് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം പേറ്റന്റ് അനുവദിച്ച് നൽകിയതായും അറിയിച്ചു. ഇതിലൂടെ കൊറോണ രോഗം ഏറ്റവും കൂടുതൽ പടർന്നു പിടിച്ച ഗൾഫ് രാജ്യങ്ങളിലൊന്നായ യുഎഇ ക്ക്‌ ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.