ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരം ,ശശി തരൂർ

ബ്രീട്ടീഷ് മാധ്യമത്തിലെ ദി ഗാർഡിയനിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിന്റെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചു വന്ന ലേഖനം ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരം ആണെന്ന് കോൺഗ്രസ്സ് നേതാവും എംപിയും ആയ ശശി തരൂർ.സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നടത്തുന്ന ഇടപെടൽ ഫലപ്രദമാണ്.അത് കൊണ്ടാണ് ലോകം മുഴുവൻ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിക്കുന്നത്.

Advertisement

ദി ഗാർഡിയനിൽ വന്ന ലേഖനം ഷെയർ ചെയ്തു കൊണ്ട് ട്വിറ്ററിൽ ആണ് ശശി തരൂർ ആരോഗ്യ മന്ത്രിയെ പ്രശംസിച്ചത്.കേരളത്തിലെ മറ്റു കോൺഗ്രസ്സ് നേതാക്കൾ സർക്കാരിന്റെ കുറ്റപ്പെടുത്തുമ്പോൾ ആണ് കോൺഗ്രസ്സ് എംപി കൂടി ആയ ശശി തരൂരിന്റെ ഈ മാതൃകാപരമായ നിലപാട്.ദി ഗാർഡിയനിൽ വന്ന ലേഖനത്തിൽ കേരളം കോവിഡ് 19 നെ പ്രതിരോധിക്കാൻ നടത്തിയ ഓരോ നീക്കവും വിവരിക്കുന്നുണ്ട്.കേരളത്തിന്റെ കൊവിഡ് പ്രതിരോധന പ്രവർത്തനത്തെ ലോകമാനം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.