4000 mAh ബാറ്ററി യുടെ കരുത്തുമായി മോട്ടോ c പ്ലസ്

പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടോ തങ്ങളുടെ എന്ട്രി ലെവൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണായ മോട്ടോ സി പ്ലസ് വിപണിയിലറിക്കി. ജൂൺ 20 ചൊവ്വാഴ്ച 12 മണി മുതൽ പ്രമുഖ ഓൻലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.മോട്ടോ സി പ്ലസിന്റെ പ്രധാന എതിരാളി ഷവോമിയുടെ റെഡ്മി 4 ആണ്.ആൻഡ്രോയിഡ് ന്യൂഗട്ടിലെത്തുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത.ഒപ്പം 4000 mAh ന്റെ ബാറ്ററിയും ഈ ഫോണിനെ മികവുറ്റതാക്കൂന്നു.മോട്ടോ സി പ്ലസിന്റെ വിൽപ്പനയോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.റിലയൻസ് ജിയോ യുടെ പ്രൈം മെമ്പർഷിപ്പ് ഉള്ളവർ സൗജന്യമായി 30GB ഡാറ്റ അധികമായി നൽകുന്നു എന്നതാണ് ഒന്നാമത്തേത്.കൂടാതെ മിന്ത്രയിൽ അംഗത്തമുള്ളവർക്ക് ഫ്ലിപ്പ്കാർട്ട് ഫാഷനിൽ 20% അധിക ഡിസ്കൗണ്ടും നൽകുന്നു.
മോട്ടോ സി പ്ലസ് ഒരു എന്ട്രി ലെവൽ സ്മാർട്ട് ഫോണാണെങ്കിലും ഒരു ബഡ്ജറ്റ് ഫോണിന്റെ സവിശേഷതകളുമായാണ് എത്തുന്നത്.

Advertisement

കറുപ്പ്, വെള്ള, ഗോൽഡ് നിറങ്ങളിൽ എത്തുന്ന ഈ ഫോണിന് 5 ഇഞ്ച് (720*1280)ഡിസ്പ്ലേയാണ്.1.3Ghz മീഡിയടെക്ക് mt6737 ക്വാഡ് കോർ പ്രൊസ്സസറിനൊപ്പം 2GB റാമും മോട്ടോ നൽകിയിരിക്കുന്നു.16 GB ഇന്റേർണൽ സ്റ്റോറേജിനോപ്പം 128 GB വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ട്. ഇരട്ട എൽ ഇ ഡി ഫ്ലാഷോടു കൂടിയ 8 മെഗാ പിക്സലിന്റെ പിൻ കാമറ. f/2.2 അപേർച്ചർ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്.രണ്ട് മെഗാ പിക്സലിന്റേതാണ് മുൻകാമറ.162 ഗ്രാം ഭാരമാണ് ഈ ഫോണിനുള്ളത് ഒപ്പം തന്നെ റാപിഡ് ചാർജ് ടെക്നോളജിയോടു കൂടിയ 4000 mAh ബാറ്ററി.
മുൻ മോഡലായ മോട്ടോ സി എന്ന ഫോണിന് 2350 mAh ബാറ്ററി കരുത്തു മാത്രമായിരുന്നു ഉണ്ടായിരുന്നത്. കണക്ടിവിറ്റിക്കായി 4G വോൽട്ട്, 3G ,ഡ്യുവൽ സിം, വൈ ഫൈ ,ജി പി എസ് , ബ്ലൂടൂത്ത് എന്നിവയും ഉണ്ട്.6999 രൂപയാണ് മോട്ടോ സീ പ്ലസ് എന്ന എന്ട്രി ലെവൽ സ്മാർട്ട് ഫോണിന്റെ വില.