പുത്തന്‍ സവിശേഷതകളുമായി സാംസങ് ഗാലക്സി ടാബ് എസ് 3

പുത്തന്‍ സവിശേഷതകളുമായി സാംസങ് ഗാലക്സി ടാബ് എസ് 3 ഇന്ത്യൻ വിപണിയിൽ.

Advertisement

>>4000 mAh ബാറ്ററി യുടെ കരുത്തുമായി മോട്ടോ c പ്ലസ്

സാംസങിന്റെ ഏറ്റവും പുതിയ ടാബ്ലറ്റ് കമ്പൂട്ടറായ ഗാലക്സി ടാബ് എസ് 3 ചൊവ്വാഴ്ച മുതൽ എന്ത്യൻ വിപണിൽ. ബാംഗലൂരുവിൽ നടന്ന ചടങ്ങിലാണ് ഗാലക്സി ടാബ് എസ് ത്രീ അവതരിപ്പിച്ചത്. നിരവധി സവിശേഷതകളാണ് സാംസങ് ഈ ടാബിൽ ഉൽപ്പെടുത്തിയിരിക്കുന്നത്.MNC 2017ൽ അവതരിപ്പിച്ച ഈ മോഡൽ പ്രധാനമായും രണ്ട് വേരിയന്റുകളിലാണെത്തുന്നത്. വൈ ഫൈ യും LTE യും. ഓഫ്ലൈൻ വിപണിവഴിയും സാംസങ്ങിന്റെ വെബ്സൈറ്റ് വഴിയുമാണ് വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്. 0.07mm ടിപ്പും 4,096 പ്രഷൻ ലെവലുമുവള്ള s pen ആണ് ഈ ടാബിന്റെ പ്രധാന സവിശേഷതകളിലൊന്ന്.കുടാതെ പുതിയ ഗ്ലാസ്സ് ഡിസൈനും ഈ ടാബിനെ വ്യത്യസ്ഥമാക്കുന്നു.

>>8000 രൂപയിൽ ലഭികുന്ന മികച്ച സ്മാർട്ട് ഫോണുകൾ

ഗാലക്സി ഗയിം ലോഞ്ചർ(പവർ സേവർ മോഡ് , ഗെയിം മൂട്ട്)ഈ ടാബിൽ സാംസങ് ഉൽപ്പെടുത്തിയിരിക്കുന്നു.
12 മണിക്കൂർ ബാക്കപ്പ് നൽകുന്ന 6000 mAh ബാറ്ററിയാണ് ഈ ടാബിലുള്ളത്‌.47,990 രൂപ വില വരൂന്ന ഈ ടാബിനൊപ്പം s പെന്നും ലഭിക്കും.
സാംസങ് ഗാലക്സി ടാബ് എസ്3 യുടെ ലോഞ്ചിനോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് കമ്പനി പുറത്തിറക്കിയിയിക്കുന്നത്.റിലയൻസ് ജിയോയുടെ 309 രൂപ റീച്ചാർജിൽ 28GB+28GB ഡിസംബർ 31 വരെ വാലിഡിറ്റിയോടെ നൽകുന്നു.കൂടാതേ ജൂലൈ 31ന് മുമ്പായി വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് 990 രൂപ വില വരുന്ന വൺ ടെെം സ്ക്രീൻ റീപ്ലേസ്മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

>>സൌജന്യ ഡാറ്റ ,രണ്ട് വര്‍ഷം വാലിഡിറ്റി പിന്നെ ഫുള്‍ ടോക്ക് ടൈമും

സാംസങ് ഗാലക്സി ടാബ് എസ് 3ക്ക് 9.7 ഇഞ്ചിന്റെ(2048*1536)QXGA സൂപ്പർ അമോൽഡ് ഡിസ്പ്ലേ ആണുള്ളത്.ക്വാൽകോം സ്നാപ്ഡ്രാഗൻ 820 ഒക്ടാ കോർ ആണ് ഈ ടാബിന് കരുത്ത് പകരുന്നത്.നാല് ജി ബി റാമിനെപ്പം 32 GB ഇന്റേർണൽ സ്റ്റോറേജും കൂടാതെ 256 GB വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടുമുണ്ട്. f/1.9 അപേർച്ചർ ലെൻസുള്ള 13 മെഗാ പിക്സലിന്റെതാണ് പിൻ കാമറ. എൽ ഇ ഡി ഫ്ലാഷും ഇതിനൊപ്പമുണ്ട്. 5മെഗാ പിക്സലിന്റെതാണ് മുൻ കാമറ.
കണക്ടിവിറ്റിക്കായി 4G LTE, wifi, Bluetooth v4.2USB Type-c പോർട്ട്3.5mm ആഡിയോ ജാക്ക് എന്നിവ നൽകിയിരിക്കുന്നു.
430 ഗ്രാമാണ് ഈ ടാബിന്റെ ഭാരം.