കിടിലൻ സവിശേഷതകളുമായി MI മാക്സ് 2

കിടിലൻ സവിശേഷതകളുമായി MI മാക്സ് 2

Advertisement

ചെെനീസ് കമ്പനിയായ ഷവോമിയുടെ MI സീരിസിൽ പെട്ട MI മാക്സ് 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ശനിയാഴ്ച മുതൽ ഓൻലൈൻ ഷോപ്പിംഗ് സൈറ്റ് വഴിയും ഓഫ്ലൈൻ വഴിയുമാണ് വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്. MI മാക്സ് 2 ന്റെ പ്രധാന പ്രത്യേകത അതിന്റെ വലിയ 6.4 ഇഞ്ച് ഡിസ്പ്ലേയും 5300 mAh ന്റെ ബാറ്ററിയുമാണ്. 16,999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില. ഇതേ പ്രൈസ് റേഞ്ചിലുള്ള സാംസങ് ഗാലക്സി ഓൺ മാക്സ്, സാംസങ് ഗാലക്സി ജെ7 പ്രൈം, ലെനോവൊ ഫാബ് 2 പ്ലസ്, ഓപ്പോ എഫ് 3, ഓപ്പോ എഫ് 1s, ഹോണർ 8, ഹോണർ 8 ലൈറ്റ് , എന്നിവയാണ് MI മാക്സ് 2 വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത്. റിലയൻസ് ജിയോയുമായി ചേർന്ന് 100 ജീ ബി ഡേറ്റ 309 രൂപക്കും അതിനു മുകളിലുമുള്ള റീച്ചാർജുകൾക്ക് ഓഫർ നൽുന്നുണ്ട്. ഈ ഓഫർ പ്രകാരം 2018 മെയ് 31 വരെ 10 പ്രാവശ്യം റീച്ചാർജ് ചെയ്യാം.

>>മികച്ച ബാറ്ററി ബാക്ക്അപ്പുമായി ഒരു അടാര്‍ ഫോണ്‍

Mi മാക്സിന്റെ ആദ്യ വിൽപ്പന ജൂലെെ 20 വ്യാഴാഴ്ചയാണ്. ഇരട്ട സിമ്മിടാവുന്ന mi മാക്സ് 2 ആൻഡ്രോയിഡ് 7.1.1 അധിഷ്ടിത MIUI 8 ലാണ് പ്രവർത്തിക്കുന്നത്. 1080*1920 (342 Ppi)പിക്സലോടു കൂടിയ 6.44 ഇഞ്ച് ഫുൽ എച്ച് ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടെ ഗോറില് ഗ്ലാസ്സ് 3 യുടെ സംരക്ഷണവും. 2 Ghz സ്നാപ്ഡ്രാഗൺ 625 ഒക്ടാ കോർ പ്രൊസ്സസറാണ് ഈ സ്മാർട്ട് ഫോണിന്റെ കരുത്ത്. കൂടെ അഡ്രെനോ 506 ന്റെ ജീ പി യു. 12 മെഗാ പിക്സലിന്റെ പ്രധാന കാമറ. സോണി IMX386 സെൻസർ. ഡുവൽ എൽ ഇ ഡി ഫ്ലാഷ്. അഞ്ച് മെഗാ പിക്സലിന്റെതാണ് സെൽഫി കാമറ. ഇത് f/2.0 അപേർച്ചർ ലെൻസോടൂകൂടിയതാണ്. ഒപ്പം റിയൽ ടൈം ബ്യൂട്ടിഫിക്കേഷൻ ഓപ്ഷൻസും ഈ സ്മാർട്ട് ഫോണിലുണ്ട്. ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് 64 ജീ ബി ഇന്റേർണൽ സ്റ്റോറേജും 4 ജീ ബി റാമും ഉള്ള മോഡലാണ്. 128 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടും ഈ സ്മാർട്ട് ഫോണിലുണ്ട്.
കണക്ടിവിറ്റിക്കായി 4G VoLTE, വൈ ഫൈ, ബ്ലൂടൂത്ത് 4.2, യു എസ് ബി ടൈപ്പ് സി , ജീ പി എസ് എന്നിവയുണ്ട്. 211 ഗ്രാം ഭാരമാണ് ഈ ഫാബ്ലറ്റിനുള്ളത്. ക്വാൽക്കോം ക്വിക്ക് ചാർജിംഗ് സംവിധാനം ഷവോമി ഉൽപ്പെടുത്തിയിരിക്കുന്നു. പൂജ്യം മുതൽ 68 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ ഒരു മണിക്കൂർ മതിയാവും. 5300 mAh ബാറ്ററി 30 ദിവസത്തെ ബാക്കപ്പും 57 മണിക്കൂർ സംസാര സമയവും വാഗ്ദാനം ചെയ്യുന്നു.

>>നോക്കിയാ ഫോണുകള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി