സർക്കാർ ജോലി ഇല്ലെങ്കിലും മാസം 5000 രൂപ പെൻഷൻ നിങ്ങൾക്കും ലഭിക്കും വെറുതേ കളയല്ലേ

സര്‍ക്കാര്‍ ജോലി നേടാതെ തന്നെ എങ്ങനെ മാസം പെന്‍ഷന്‍ നേടാം. അറിഞ്ഞോളൂ. അവസരം വെറുതേ കളയല്ലേ. ഷെയര്‍ ചെയ്ത് കൂട്ടുകാരേയും അറിയിക്കൂ.

Advertisement

അസംഘടിത മേഖലയിലെ തൊഴിലാളിയാണോ നിങ്ങൾ ? അടൽ പെൻഷൻ പദ്ധതി വഴി നിങ്ങൾക്കും ലഭിക്കും മാസം 5000 രൂപ വരെ പെൻഷൻ.

മുൻ സർക്കാരിന്റെ സ്വാവലംബൻ യോജന എൻ.പി.എസ് ലൈറ്റിന് പകരമുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന.

അസംഘടിത തൊഴിലാളികൾ വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യ കാല ചെലവുകൾക്കായുള്ളതാണ് ഈ പെൻഷൻ പദ്ധതി. തൊഴിലാളിയുടെ മൊത്തം നിക്ഷേപത്തിന്റെ 50% കേന്ദ്രസർക്കാർ സംഭാവന ചെയ്യും.

യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയാം

ഇന്ത്യൻ പൗരനായിരിക്കണം.

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

അം​ഗങ്ങളാകുമ്പോൾ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം.

കാലാവധി അറിയാം

ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. 1000 രൂപ മുതല്‍ 5000 രൂപ വരെ ആണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക.
പ്രതിമാസ നിക്ഷേപം.

നിങ്ങളുടെ പ്രതിമാസ നിക്ഷേപം നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷനെയും പ്രായപരിധിയെയും ആശ്രയിച്ചിരിക്കും. 60 വയസ്സിനു ശേഷമാണ് പെൻഷൻ ലഭിച്ച് തുടങ്ങുക.

18 വയസ്സിൽ പദ്ധതിയിൽ അം​ഗമായാൽ നിങ്ങൾക്ക് ലഭിക്കുന്നത്

18 വയസ്സിൽ നിങ്ങൾ പദ്ധതിയിൽ അം​ഗങ്ങളായാൽ മാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസം അടയ്ക്കേണ്ടത് വെറും 42 രൂപയാണ്. 5000 രൂപയാണ് പെൻഷൻ ആ​ഗ്രഹിക്കുന്നതെങ്കിൽ മാസം 210 രൂപ നിക്ഷേപിക്കണം.

39-ാം വയസ്സിൽ പദ്ധതിയിൽ അം​ഗമായാൽ നിങ്ങൾക്ക് ലഭിക്കുന്നത്

39-ാമത്തെ വയസ്സിലാണ് നിങ്ങൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ 1000 രൂപ പെൻഷൻ ലഭിക്കാൻ മാസം 264 രൂപ നിക്ഷേപിക്കണം. 5000 രൂപ പെൻഷൻ ലഭിക്കുന്നതിന് മാസം 1318 രൂപ അടയ്ക്കേണ്ടി വരും.

പദ്ധതിയുടെ ​ഗുണങ്ങൾ ഇതൊക്കെയാണ്

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ ഉപഭോക്താക്കൾക്ക് നിക്ഷേപിക്കുന്ന പണത്തെക്കുറിച്ച് ഓ‍ർത്ത് ടെൻഷൻ അടിക്കേണ്ട.

കൂടാതെ നിക്ഷേപ കാലയളവിൽ വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് പെൻഷൻ തുക കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ അവസരം ലഭിക്കും.

എങ്ങനെ നിങ്ങൾക്ക് അം​ഗങ്ങളാകാം?

സേവിംഗ്സ് അക്കൌണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ അടൽ പെൻഷൻ യോജനയ്ക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കും. ഈ ഫോം ബാങ്കിൽ പൂരിപ്പിച്ച് നൽകുക. ഫോം ഓൺലൈനായും പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്.

Courtesy ; homesdesigns