സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ പരിഭ്രാന്തരായി തമിഴ്നാട്ടിലെ ജനങ്ങൾ .

ഞായറാഴ്ച രാവിലെ 6 മുതൽ തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പലചരക്ക്,പച്ചക്കറി കടകളിലേക്ക് വൻതിരക്ക് അനുഭവപ്പെട്ടത്.ഇതേതുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ പച്ചക്കറി,പലചരക്ക് കടകൾ തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി അറിയിച്ചു.

Advertisement

ചെന്നൈ,മധുര കോയമ്പത്തൂർ എന്നീ നഗരങ്ങൾ നാല് ദിവസത്തേക്കും, സേലം, തിരുപ്പൂർ തുടങ്ങിയവ മൂന്നു ദിവസത്തേക്കുമാണ് അടച്ചിടുക .ഏപ്രിൽ 26 രാവിലെ ആറുമുതൽ ഏപ്രിൽ 29 രാത്രി 9 വരെ ആയിരിക്കും സമ്പൂർണ്ണ ലോക്ഡൗൺ നടപ്പിലാക്കുക.താഴെപ്പറയുന്ന മേഖലകളിൽ ലോക്ഡൗൺ ബാധകം ആയിരിക്കില്ല എന്നു സർക്കാർ വ്യക്തമാക്കി.

മൊബൈൽ ഷോപ്പുകൾ റസ്റ്റോറന്റിൽനിന്നുള്ള ഹോം ഡെലിവറി
ആശുപത്രികൾ
ഫാർമസികൾ
മെഡിക്കൽ ഷോപ്പുകൾ

സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1755 കേസുകളും 22 മരണങ്ങളാണ്. ഇന്ത്യയിൽ തന്നെ കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 452 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

image Courtesy : The Hindu