ബിജെപി എംപിയ്ക്ക് മുന്നറിയിപ്പുമായി യുഎഇ രാജകൂടുംബം.

അറബ് വനിതകളെ കുറിച്ചുള്ള ബിജെപി എംപി യുടെ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി യുഎഇ രാജകൂടുംബം.അറബ് വനിതകളെ കുറിച്ചുള്ള എംപി യുടെ ട്വിറ്റർ പരാമർശം അറബ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വൻ വിമർശനത്തിന് ഇടയാക്കി.ഇതിനു പിന്നാലെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു.നിന്ദയും അവഹേളനവും ശ്രദ്ധിക്കപ്പെടാതെ പോകില്ല എന്നായിരുന്നു ഷാർജ രാജകുടുംബാംഗമായ ഹെൻഡ് അൽ ഖസിമി രാജകുമാരിയുടെ പ്രതികരണം .

Advertisement

കഴിഞ്ഞ നൂറ് വർഷമായി 95 ശതമാനത്തോളം അറബ് വനിതകൾക്കും രതിമൂർച്ഛ സംഭവിക്കുന്നില്ല എന്നും അമ്മമാർ എല്ലാവരും സ്നേഹനത്തിലുപരി ലൈംഗികതയുടെ ഫലമായി മാത്രമാണ് മക്കളെ പ്രസവിക്കുന്നത് എന്നുമായിരുന്നു ബിജെപി ബാംഗ്ലൂർ എംപി യുടെ ട്വീറ്റ്. ബിജെപി എംപി തേജസ്വി സൂര്യയുടെ വിവാദ ട്വീറ്റിൽ ഇന്ത്യ ലജ്ജിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് ധാ പ്രതികരിച്ചു.

രാജ്യാന്തര മനുഷ്യാവകാശ ഡയറക്ടറും കുവൈത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും ആയ മജ്ബൽ ഷരീകയും തേജസ്വി സൂര്യയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത ട്വീറ്റിൽ അഭിഭാഷകൻ ഉന്നയിച്ച ചോദ്യം, ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലാണ്.ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അവഹേളിക്കാൻ ഈ പാർലമെന്റ് അംഗത്തിന് നിങ്ങൾ പോലും അനുവാദം നൽകുകയാണോ? എന്നായിരുന്നു.