മോഹനന്‍ വൈദ്യരുടെ പുതിയ ചികിത്സയെ പൊളിച്ചടുക്കി ഡോ.നെല്‍സന്‍

പത്തു ദിവസത്തെ ചികിത്സ കൊണ്ട് പാന്‍ക്രിയാസില്‍ അടിഞ്ഞു കൂടി എന്ന് പറയപ്പെടുന്ന കല്ലുകള്‍ മോഹനന്‍ വൈദ്യര്‍ ചികിത്സയിലൂടെ പുറത്തെടുത്തു എന്നൊരു വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു.എന്നാല്‍ ഇത് വെറും തട്ടിപ്പ് ആണെന്നാണ്‌ യുവ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്‌ അഭിപ്രായപെട്ടത്.അദ്ദേഹം ഈ പത്ര വാര്‍ത്തക്കെതിരെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

Advertisement

Nelson Joseph

അമ്മാവൻ കല്ല് – അല്ലേൽ കല്ലമ്മാവൻ. . .മോഹനൻ അമ്മാവൻ തന്നാ. . .പേജിൽ നിന്ന് ബ്ലോക്ക്‌ ചെയ്തതുകൊണ്ട്‌ അവിടെ കമന്റ്‌ ആയി ഇടാൻ പറ്റില്ല. . .

കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്.

അതുകൊണ്ട് അമ്മാവൻ കല്ല് എവിടൂന്ന് വേണേലും എടുക്കും. (കയ്യാല കെട്ടാനും വീടു പണിയാനും അമ്മാവന്റെ പാരിപ്പള്ളിയിലെ വ്യാജ ചികിൽസാലയവുമായി ബന്ധപ്പീടുക) അതിനിപ്പൊ അമ്മാവനു പിത്തസഞ്ചി തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. അതിന്റെ ഏറ്റവും പുതിയ ഇരയാണ് ദേ ഈ കുട്ടി. ടി വാർത്ത വന്നത് ഏത് പത്രത്തിലാന്ന് അറിയില്ല. പക്ഷേ കാശുകൊടുത്ത് വരുത്തിച്ച വാർത്തയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

ആ കുട്ടിയുടെ കയ്യിലെ പേപ്പറിൽ ഇരിക്കുന്നതാണ് മേൽപ്പറഞ്ഞ ” കല്ലുകൾ “, അതുപോലെ 25ഓളം കല്ലാണത്രേ കിട്ടിയത്. തട്ടിപ്പ് തുടങ്ങുന്നത് അവിടെയാണ്. പരിപാടി പഴയ സോപ്പ് പണി തന്നെ. സിട്രിക് ആസിഡ് – അതായത് നാരങ്ങാനീരും – നല്ലെണ്ണയും കൂട്ടിപ്പിടിച്ച് ഒരു പൊടിക്കൈ..

ഇനി ആ ” കല്ലുകളൊന്ന് ” നോക്ക്യേ. വലിപ്പം മനസിലായല്ലോ. ഈ കല്ല് ഇരിക്കുന്നു എന്ന് കരുതുന്ന പാൻക്രിയാസിന്റെ ഡക്റ്റിന്റെ വലിപ്പം ഏറ്റവും കൂടുതൽ സാധാരണ കാണുന്നത് 3.5 മില്ലീമീറ്റർ വരെയാണ്. അതായത് ഒരു മൊട്ടുസൂചിയുടെ മൊട്ടിന്റെ ഇരട്ടി.അതും ആ പേപ്പറിലെ സംഗതികളും ഒന്ന് തട്ടിച്ച് നോക്കിക്കേ…

ഇനി ആഗ്നേയഗ്രന്ഥിയിലെ കല്ലുകൾ – ഒരു കുട്ടിയുടെ കാര്യത്തിൽ ഇത് വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ്. അത്ര സാധാരണമായി കാണാറുള്ള രോഗമല്ല ഇത്.ഇതരം കുട്ടികളിൽ പിൽക്കാലത്ത് പ്രമേഹരോഗവും ദഹനക്കുറവ് മൂലമുള്ള പ്രശ്നങ്ങളും പാൻക്രിയാസിനു കാൻസകളിൽ പിൽക്കാലത്ത് പ്രമേഹരോഗവും ദഹനക്കുറവ് മൂലമുള്ള പ്രശ്നങ്ങളും പാൻക്രിയാസിനു കാൻസർ വരാനുള്ള സാദ്ധ്യതയുമടക്കം ഉണ്ടാവാറുണ്ട്.കല്ല് കണ്ടെത്തുന്ന സമയത്ത് മിക്കവരിലും ഈ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയുമില്ല.അതായത് ലോങ്ങ് ടേം ഫോളോ അപ് – ദീർഘകാലം തുടർ പരിശോധനകൾ ആവശ്യമുള്ള ഒരു അവസ്ഥയാണത്.”ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല” എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു എന്നതാണ് ഒരു കാര്യം. ശരി തന്നെ. ” പൂര്‍ണമായി ഭേദമാക്കാന്‍ ഇന്നത്തെ നിലയില്‍ സാധ്യമല്ലാത്ത ഒരു രോഗം ആണിത്.” പക്ഷേ വേദന നിയന്ത്രിക്കാനും മുൻപോട്ട് വരുന്ന സങ്കീർണതകൾ ഫലപ്രദമായി നിയന്ത്രിക്കാനും മരുന്നുകൾ ലഭ്യമാണ്

ഡോക്ടർമാരാണ് വർണനയുടെ അസുഖത്തിനു കാരണം ആഗ്നേയഗ്രന്ഥിയിലെ കല്ലുകളാണ് എന്ന് പറഞ്ഞത്. അപ്പോൾ പരിശോധനകൾ – അതായത് സ്കാനടക്കം നടത്തിയിട്ടുണ്ടാവണം. പക്ഷേ രോഗം മാറി എന്ന് അറിഞ്ഞതെങ്ങനെയാണ്? വാർത്തയിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത് ” വേദന മാറി ” എന്നതാണ് അതിനു തെളിവായി പറയുന്നത്. മിക്കവരോടും ഈ ഒറ്റമൂലിക്കാർ തന്നെ പറയും ഇതുകഴിഞ്ഞാൽ സ്കാൻ ചെയ്യരുതെന്ന്..സ്കാൻ ചെയ്ത് നോക്കാതെ എങ്ങനെ ഉറപ്പിക്കാൻ കഴിയും രോഗം മാറിയെന്ന്?

രണ്ടാം ക്ലാസ് തൊട്ട് എട്ടാം ക്ലാസ് വരെ കുട്ടി ഒരു ദിവസം പോലും സ്കൂളിൽ പോകാതെ പഠിക്കുകയായിരുന്നു എന്ന് അർഥമില്ല. വേദനയില്ലാത്ത ഇടവേളകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ വേദന ഇല്ല എന്നുള്ളത് രോഗശാന്തിയുടെ അടയാളമായി കാണാൻ സാധിക്കില്ല. അതിനും പരിശോധനകൾ തന്നെ വേണം.

മോറൽ ഓഫ് ദ സ്റ്റോറിയായി പത്രക്കാരൻ കൊടുത്തത് ഇങ്ങനെ തിരുത്തണം..

ഇതുപോലെയുള്ള വ്യാജന്മാരുടെ വായിൽ ചെന്ന് ചാടി വഞ്ചിതരാകരുതെന്നാണ് ഈ കുട്ടിയുടെ അനുഭവത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട പാഠം…