ഞെട്ടലോടെ ഇറാൻ ,ഭേദമായ ഇറാൻ നഗരങ്ങളിൽ വീണ്ടും കൊറോണ വ്യാപനം

ലോക വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇറാനിലും വലിയ തോതിൽ പടർന്നുപിടിച്ചിരുന്നു.
രോഗം ഭേദമായി ആശങ്കകൾ ഒഴിഞ്ഞു എന്ന വാർത്തകളാണ് മുൻപ് ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വീണ്ടും ഇറാനിലെ വിവിധ നഗരങ്ങളിൽ പിടിമുറുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പൂർണ്ണമായ രോഗമുക്തിക്ക് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Advertisement

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും, വീണ്ടും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് ഏറ്റവും വേഗത്തിൽ രോഗം പടരുന്നത്. ഇതിൽ തന്നെ ഖുസെസ്ഥാനിലാണ് രോഗികളുടെ എണ്ണത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്നു ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് കൈനൂഷ് ജഹാൻപൂർ അറിയിച്ചു. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1500 ആണ്.

കൊറോണ രൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന ഇടങ്ങളേ വിവിധ നിറങ്ങൾ ഉപയോഗിച്ചാണ് ഇറാൻ ഭരണകൂടം സൂചപ്പിക്കുന്നത്. രോഗം തീവ്രമായി ബാധിച്ചിരിക്കുന്ന മേഖലകളെ ചുവപ്പ് നിറം കൊണ്ടും, രോഗബാധിതമാണെങ്കിലും ആശങ്ക ഇല്ലാത്ത മേഖലകളെ മഞ്ഞനിറം കൊണ്ടും, രോഗത്തിൽനിന്നു പൂർണമുക്തി ലഭിച്ച നഗരങ്ങളെ വെളുത്തനിറം ഉപയോഗിച്ചുമാണ് രേഖപ്പെടുത്തുന്നത്. ഖുസെസ്ഥാൻ,ടെഹ്റാൻ,ഖും എന്നീ നഗരങ്ങളിലെല്ലാം രോഗം അതിരൂക്ഷമായതോടെ  ചുവപ്പ് നിറം ഉപയോഗിച്ചാണ് ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്.