കറിവേപ്പില മാസങ്ങളോളം കേടുവരാതെ എങ്ങനെ സൂക്ഷിക്കാം.

കടയിൽനിന്നും നാം വാങ്ങുന്ന കറിവേപ്പില അതിന്റെ പച്ചപ്പ് നഷ്ടപ്പെടാതെ മാസങ്ങളോളം എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം. ഒട്ടുമിക്ക ദിവസങ്ങളിലും പാചകത്തിനായി നമുക്കുവേണ്ട അവശ്യവസ്തുക്കളിൽ ഒന്നാണ് കറിവേപ്പില .ഏറെനാൾ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ പ്രവാസികളെ പോലെതന്നെ നാട്ടിലുള്ളവരും ഒരുപാട് നുറുങ്ങു വിദ്യകൾ ഉപയോഗിക്കാറുണ്ട് . കടയിൽനിന്നും നാം വാങ്ങുന്ന കറിവേപ്പില പ്രത്യേകിച്ചും ഈ ലോക്ഡൗൺ കാലത്ത് കുറച്ചധികം വാങ്ങുകയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ സൂക്ഷിച്ചില്ലെങ്കിൽ അവ ഉണങ്ങി പോകാനും, കൃത്യമായി ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ ഇലകൾ അഴുകുകയും ചെയ്യുന്നു.

Advertisement

കറിവേപ്പില,മുളക് തുടങ്ങിയവ കൃത്യമായ രീതിയിൽ സൂക്ഷിക്കാനുള്ള എളുപ്പവിദ്യകൾ എന്തെന്ന് നോക്കാം .ആദ്യമായി വൃത്തിയായി കഴുകി ഉണക്കിയ പ്ലാസ്റ്റിക് പാത്രം എടുക്കുക .ഈർപ്പം അതിനുള്ളിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക. തുടച്ചു വൃത്തിയാക്കിയ കറിവേപ്പില ഇങ്ങനെ ബോട്ടിലിൽ സൂക്ഷിച്ച്,ഫ്രിഡ്ജിൽ എടുത്ത് വയ്ക്കുകയാണെങ്കിൽ ഒരു മാസത്തിലധികം കറിവേപ്പില കേട്കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതുപോലെതന്നെ പ്രവാസികൾ നാട്ടിൽ നിന്ന് കൊണ്ടുപോകുന്ന ഇലവർഗ്ഗങ്ങളും,മുളകും ഇപ്രകാരംതന്നെ സൂക്ഷിക്കാവുന്നതാണ്.

രണ്ടാമതായി താഴെ കാണുന്ന വീഡിയോയിൽ വിശദീകരിക്കുന്നത് പോലെ കറിവേപ്പില വൃത്തിയാക്കി വാഴയിലയിൽ സൂക്ഷിച്ചു പൊതിഞ്ഞ് എടുത്തു വയ്ക്കാവുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ മല്ലിയില, പുതിനയില ,ചീര ,മുളക് എന്നിവ ഇപ്രകാരം സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം രണ്ടുമാസത്തോളം കേടുകൂടാതെ ഫ്രഷായി ഉപയോഗിക്കാവുന്നതാണ്. നാട്ടിൽനിന്ന് വിദേശത്തേക്ക് കൊണ്ടുപോകുന്ന ഇത്തരത്തിലുള്ള വസ്തുക്കൾ ഇനി കേടുകൂടാതെ നമുക്ക് പാചകത്തിനായി എടുക്കാവുന്നതാണ്.