എല്ലാത്തരം മീനിൻ്റെയും ചിതമ്പൽ അനായാസം നീക്കംചെയ്യാൻ ഇനി ഒരൊറ്റ വസ്തു മാത്രംമതി.

മീൻ എല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്നു. ഇറച്ചിപോലുള്ള മാംസാഹാരങ്ങൾ കഴിക്കാത്തവർ പലരും മീൻ ഇഷ്ടപ്പെടുന്നവരാണ് .മീനിൽ അടങ്ങിയിരിക്കുന്ന നിരവധി ഗുണങ്ങളാണ് ഇതിന് പ്രധാനമായ കാരണം .ചെറിയ മീനുകൾ മുതൽ വലിയ മീനുകൾക്ക് വരെ ഇന്ന് പ്രിയമേറിവരികയാണ് . അതിനാലാണല്ലോ കൊറോണക്കാലത്തെ ലോക്ഡൗൺ സമയത്ത്പോലും വിഷം കലർത്തിയ മാസങ്ങളോളം പഴകിയ മീനുകൾ സുലഭമായി നമ്മുടെ നാട്ടിൽ വിറ്റ് പോയിരുന്നത്.

Advertisement

മീനുകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും മാർക്കറ്റിൽ നിന്നും അവ വേടിച്ചുകൊണ്ടുവന്നാൽ വൃത്തിയാക്കുന്നകാര്യം പലർക്കും അസ്വസ്ഥതയുണ്ടാക്കും.ചിതമ്പൽ നീക്കം ചെയ്യുകയെന്നതാണ് ഏറ്റവും ദുഷ്കരമായ പ്രവർത്തി .ചെറിയ മീനുകൾ മുതൽ വലിയ മീനുകളിൽവരെ ചിതമ്പൽ കാണപ്പെടാറുണ്ട് .ഇന്ന് മാർക്കറ്റുകളിൽ ഇവ വൃത്തിയാക്കി കൊടുക്കാറുണ്ടെങ്കിലും ഈ സൗകര്യം എല്ലായിടത്തും ലഭ്യമല്ല. അതിനാൽ അധികം മീൻ വീടുകളിലേക്ക് വാങ്ങിക്കുമ്പോൾ ഒരുപാട് സമയം ചിതമ്പൽ കളയാൻ മാറ്റിവെക്കേണ്ടതുണ്ട് .എന്നാൽ ഇതിനൊരു ഒരുഗ്രൻ വിദ്യയുമായാണ് ഇന്ന് വന്നിരിക്കുന്നത്.

വളരെ എളുപ്പത്തിൽ എല്ലാത്തരം മീനുകളുടെ ചിതമ്പൽ നീക്കം ചെയ്യാൻ ഇനി ഈ ഒരൊറ്റ സൂത്രം മാത്രം പ്രയോഗിച്ചാൽ മതിയാകും. അതിനായി നമുക്ക് ആദ്യംവേണ്ടത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറാണ് .എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം മീൻ വൃത്തിയാക്കുമ്പോൾ ഉപയോഗിക്കുന്ന സ്ക്രബർ എപ്പോഴും മാറ്റിവെച്ച് സൂക്ഷിക്കേണ്ടതാണ്. അടുത്തതായി സ്ക്രബർ എടുത്തു മീൻ ചിതമ്പലിൻ്റെ എതിർവശത്തേക്ക് ഉരയ്ക്കുക. നിഷ്പ്രയാസം വളരെ വേഗത്തിൽ ചിതമ്പൽ പോകുന്നതായി കാണാം. എല്ലാത്തരം മീനുകളിലും ഈ വിദ്യ പ്രയോഗിച്ചുനോക്കാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ വ്യക്തമായി വിശദീകരിക്കുന്നത് എല്ലാവർക്കും നോക്കി മനസ്സിലാക്കാവുന്നതാണ്.

video credit: Grandmother Tips