ഫെവികോൾ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ?

ലോക്ഡൗൺകാലത്ത് ലഭിക്കുന്ന ഒഴിവുസമയങ്ങൾ പ്രയോജനമാകുന്ന രീതിയിൽ എങ്ങനെ മാറ്റിയെടുക്കാമെന്നാണ്‌ പലരും ചിന്തിക്കുന്നത്. അതിനു സാധിക്കുന്ന ഒരു പുതിയ വിദ്യയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒട്ടുമിക്ക വീടുകളിലും പേപ്പറും പ്ലാസ്റ്റിക്കും മറ്റും ഒട്ടിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് ഫെവിക്കോളായിരിക്കും. നമ്മൾ പുറത്ത് നിന്നും വാങ്ങുന്ന ഫെവിക്കോളിന്‌ നല്ല മണമുണ്ടായിരിക്കും. എന്നാൽ ഈ ഗന്ധം അധികം ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഹാനികരമായാണ് ബാധിക്കുക. പലതരം രാസവസ്തുക്കൾ അമിതമായ ഉപയോഗിച്ചാണ് ഇത്തരം പശകൾ നിർമ്മിക്കുന്നത്. അതിനാൽതന്നെ 2 വസ്തുക്കൾ നമുക്ക് വേഗത്തിൽ ഒട്ടിച്ചു ചേർക്കാൻ സാധിക്കും. എങ്കിൽ ഈ പശ നമുക്ക് വീട്ടിൽ തന്നെയൊന്നു തയ്യാറാക്കി നോക്കാം. വളരെ എളുപ്പമാണ് ഇതിന്റെ
നിർമ്മാണപ്രക്രിയ. ഇതിൽനിന്നും നമുക്ക് ലഭിക്കുന്ന പശ, പുറത്ത്നിന്നും വാങ്ങുന്നതിന് താരതമ്യം ചെയ്യുമ്പോൾ ഒരുപക്ഷേ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഒരുവിധത്തിൽ ഉപയോഗിക്കാനിത് സഹായിക്കും. വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്തതിനാൽ ഇതൊരിക്കലും ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയില്ല.

Advertisement

ഇത്തരത്തിലുള്ള പശ നിർമ്മിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ താഴെ പറയുന്നു.
വെള്ളം-1 കപ്പ്‌
ഉപ്പ് -1 കപ്പ്‌
പഞ്ചസാര -1 കപ്പ്‌
മൈദ-1 കപ്പ്‌
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ നമ്മളെടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് മൈദ ഇടുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന പഞ്ചസാരയിൽനിന്നും കുറച്ച് ചേർക്കുക. നന്നായി മിക്സ് ചെയ്തതിനുശേഷം കുറച്ചുകൂടി ചേർക്കുക. ഇത് നന്നായി മിക്സായിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വീണ്ടും അതിലേക്ക് വെള്ളം, പഞ്ചസാര, ഉപ്പ് എന്നീ ക്രമത്തിൽ ചേർക്കുക. എല്ലാ വസ്തുക്കളും തീരുന്നതുവരെ ചേർത്തുകൊണ്ടിരിക്കണം. എത്രത്തോളം നന്നായി മിക്സ് ആവുന്നുവോ അതിലൂടെയാണ് ഗുണം ലഭിക്കുന്നത്. പശ തയ്യാറാക്കി കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് ബോട്ടിലിലേക്ക് നമുക്കിത് മാറ്റാവുന്നതാണ്. അതിനുശേഷം ആവശ്യാനുസരണം നമുക്കിത് ഉപയോഗിക്കാം.