കേരളത്തിൽ കോവിഡ്‌ രോഗികളില്ലാത്ത 4 ജില്ലകൾ

ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ നാല് ജില്ലകൾ കോവിഡ് രോഗവിമുക്തമാണ്. വയനാട്, തൃശ്ശൂർ ,ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് ഈ ജില്ലകൾ. കേരളത്തിൽ റെഡ്സോണും ഹോട്ട്സ്പോട്ടുകളുമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പംതന്നെ കോട്ടയവും, ഇടുക്കിയും റെഡ് സോൺ പട്ടികയിൽ ചേർത്തതായും മുഖ്യമന്ത്രി അറിയിച്ചു.

Advertisement

താഴെപ്പറയുന്നവയാണ് ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി:
വണ്ടൻമേട്
ഇരട്ടയാർ
കോട്ടയം:
അയർക്കുന്നം
ഐമനം
വെല്ലൂർ
തലയോലപ്പറമ്പ് .
ഇതോടൊപ്പംതന്നെ മുൻപ് പ്രഖ്യാപിച്ചിരുന്ന 4 ജില്ലകളും ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കേരളത്തിൽ ഇന്നലെ 13 പേർ രോഗവിമുക്തരാവുകയും ചെയ്തു.എന്നാൽ 13 പേരുടെ കൊറോണ ഫലം പോസിറ്റീവായാണ് ഇന്നലെ സ്ഥിരീകരിച്ചത് .കോട്ടയം ജില്ലയിൽ 6 ഉം, ഇടുക്കി ജില്ലയിൽ 4 ഉം ,കണ്ണൂര്, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിൽ 1 വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിനെ തുടർന്ന് ആശങ്ക പടരുന്നുണ്ട്. ജനങ്ങൾ എല്ലാവരും അതീവ സുരക്ഷിതമായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മെയ് 15 വരെ കേരളത്തിൽ ഉപാധികളോടുകൂടെ ലോക്ക്ഡൗൺ നീട്ടും.