രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും

കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിത മേഖല അല്ലാത്ത സ്ഥലങ്ങൾക്ക് മദ്യശാലകൾ തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ആയിരിക്കും ഇത്തരം സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത് .ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 22 മുതൽ മാളുകളിൽ അല്ലാത്ത 450 മദ്യശാലകൾ അടച്ചു പൂട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കൊറോണ ബാധിത മേഖല അല്ലാത്ത സ്ഥലങ്ങൾക്ക് ഈ അനുമതി ലഭിച്ചത്.

Advertisement

ALSO READ : വിദേശരാജ്യങ്ങളേക്കാൾ സുരക്ഷിതം കേരളം തന്നെ” -അമേരിക്കൻ എഴുത്തുകാരനായ ടെറി ജോൺ

അതേസമയം തലസ്ഥാനത്തെ 11 ജില്ലകൾ റെഡ് സോൺ മേഖലകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.കർശന നിയന്ത്രണങ്ങൾ ആവശ്യമായ 96 പ്രദേശങ്ങളുമുണ്ട്. രാജ്യത്ത് ഇത് മൂന്നാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപനമാണ്.  ഇതിനിടയിലാണ് ഇത്തരമൊരു അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. ഡൽഹിയിലെ തന്നെ ഗ്രീൻ,ഓറഞ്ച് സോണുകളിലും ഹോട്ട്സ്പോട്ടുകൾ ഇല്ലാത്ത റെഡ്സോൺ മേഖലകളിലുമാണ് ഇത്‌ ബാധകമായിരിക്കുക. ഒപ്പം തന്നെ നിയന്ത്രണങ്ങളില്ലാത്ത ഇത്തരം സ്ഥലങ്ങളിലെ മാർക്കറ്റുകളും അവശ്യവസ്തുക്കൾ വിൽക്കുന്നതിനുള്ള കടകളും മറ്റും തുറക്കാവുന്നതാണ്. തിങ്കളാഴ്ച മുതൽ 33 ശതമാനം ജീവനക്കാർ ഉൾപ്പെടെ ഓഫീസുകൾക്കും പ്രവർത്തനം ആരംഭിക്കാമെന്ന് അനുമതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ : സർക്കാർ അനുവദിച്ച അവശ്യവസ്തുക്കൾ ബിജെപി ഓഫീസിൽനിന്നും കണ്ടെടുത്ത് കോൺഗ്രസ് നേതാക്കൾ

image Courtesy: entrepreneur.com