കോവിഡ്- 19 ഓട്ടോ സർവീസുകൾക്ക് ലോക്ഡൗണിൽ കർശന നിയന്ത്രണം

കോവിഡ് 19 മൂന്നാംഘട്ട വ്യാപന സാഹചര്യമുള്ള ഈ പശ്ചാത്തലത്തിൽ ഓട്ടോ സർവീസുകൾക്ക് നിലവിൽ സർവീസ് നടത്താൻ അനുവാദമില്ലെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഹ്രസ്വദൂര യാത്രകൾക്ക് ഓട്ടോകൾ അനുവദിക്കുന്നതിൽ ഇളവുകൾ നൽകാമെന്ന തീരുമാനത്തെ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Advertisement

ചില ദൃശ്യമാധ്യമങ്ങൾ തിരിച്ചെത്തിയ പ്രവാസികളെ പ്രവേശിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും, അവരുടെ ഇൻറർവ്യൂകൾ എടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു .ഈ സാഹചര്യത്തിൽ മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യർത്ഥന സർക്കാർ നടത്താൻ കാരണം എല്ലാവരുടെയും സുരക്ഷയെമാനിച്ചു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി അഭിഭാഷകർക്ക് അന്തർജില്ലാ യാത്രകൾക്ക് ആവശ്യമായി കണ്ടുവരുന്നുണ്ട് .അങ്ങനെയുള്ള യാത്രകൾക്ക് സർക്കാർ, അഭിഭാഷകർക്ക് അനുവാദം നൽകുന്നതാണ്.കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാനുള്ള സൗകര്യം ഏർപ്പെടുത്തും .മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചിരുന്നു .സമഗ്രമായ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കാംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തം മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്ത് തുറക്കേണ്ട വാതക കമ്പനികൾക്കും ഇതരകമ്പനികൾക്കുമുള്ള സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യമേ നിശ്ചയിച്ചിരുന്ന പോലെ ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ വിവേകപൂർവ്വം കൃത്യമായ നിയന്ത്രണങ്ങളോടെകൂടിയും അനുഷ്ഠിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ആവശ്യങ്ങൾക്കായി സംസ്ഥാനത്ത്‌ പുറത്തിറങ്ങുന്ന നിലവിലുള്ള ഗർഭിണികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. നിലവിലുള്ള കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാരുടെയും, നഴ്സുമാരുടെയും ,ലാബ് ടെക്നീഷ്യൻമാരുടെയും തസ്തികകൾ നികത്താൻ സർക്കാർ മുന്നിട്ടിറങ്ങുന്നുവെന്നും അദ്ദേഹം  വാർത്താസമ്മേളനത്തിൽ അറിയിച്ചു.