1 മാസം കൊണ്ട് എന്റെ ഷുഗർ ലെവൽ പകുതിയായി കുറഞ്ഞു, ശെരിക്കും എന്നെ ഞെട്ടിച്ച റിസൾട്ട്

ഇന്നത്തെ ജീവിത ശൈലിയിൽ ചെറിയ കുട്ടികളിൽ വരെ ഷുഗർ കണ്ടു വരുന്നു.പണ്ടൊക്കെ പ്രായം ആകുന്പോൾ മാത്രമാണ് ഈ അസുഖം കണ്ടിരുന്നത്.എന്നാൽ ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി ഇതിനു പ്രതേക പ്രായം ഒന്നും ഇല്ല.ചെറിയ കുട്ടികളിൽ തുടങ്ങി മുതിര്ന്നവരിൽ വരെ ഷുഗർ കണ്ടു വരുന്നു.

Advertisement

ജീവിത ശൈലിയുടെ ഭാഗം വ്യായാമം ഇല്ലായ്മ,മാനസികമായ സമ്മർധം ഇവയോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം ഇല്ലായ്മ ഇവയൊക്കെ തന്നെ പ്രമേഹത്തിനു കാരണം ആകുന്നു.

ഷുഗർ വന്നു കഴിഞ്ഞാൽ പിന്നെ അതിനെ നിയന്ത്രിക്കുക ആണ് ചെയ്യാൻ സാധിക്കുന്നത്.ഭക്ഷണം കൺട്രോൾ ചെയ്യുക,വ്യായാമം എന്നിവയിലൂടെ ഒക്കെ നമുക്ക് ഷുഗർ അഥവാ പ്രമേഹത്തെ നിയന്ത്രിക്കാം.വളരെ കൂടുതൽ ആയാൽ ഇംഗ്ലീഷ് മരുന്നുകളെ ആളാണ് ആശ്രയിക്കുക ആണ് പതിവ്.ഇന്സുലിന് കുത്തിവെച്ചു പ്രമമേഹം നിയന്ത്രിക്കുന്നു.

എന്നാൽ നമുക്ക് സുലഭം ആയി കിട്ടുന്ന നെല്ലിക്ക ഉപയോഗിച്ചു പ്രമേഹം നിയ്രന്തിക്കാം.നെല്ലിക്കയിലെ കൈപ്പ് സ്വഭാവം ആണ് പ്രമേഹത്തെ വരുതിയിൽ ആക്കുവാൻ സഹായിക്കുന്നത്.അങ്ങനെ നെല്ലിക്ക ഉപയോഗിച്ചു ചെയ്യുവാൻ സാധിക്കുന്ന കുറച്ചു റെസിപ്പികൾ ഇതാ.

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.

ഇതും ബാക്കിയെല്ലാം ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം.

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തുല്യ അളവിലെടുത്ത് ഓരോ ടീസ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം.

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും ചേര്‍ത്തരച്ചു ചമ്മന്തിയുണ്ടാക്കി കൂട്ടാം. ഇതും പ്രമേഹമത്തിനും അതുപോലെ കൊളസ്‌ട്രോളിനും ഏറെ നല്ലതാണ്.

ഒന്നുരണ്ടു നെല്ലിക്ക ചതച്ചു ജ്യൂസുണ്ടാക്കി ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ദിവസവും ഒന്നു രണ്ടു നെല്ലിക്ക കടിച്ചു തിന്നുകയുമാകാം.

നെല്ലിക്കയുടെ ജ്യൂസ അല്‍പം ചെറുചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിച്ചാലും പ്രമേഹത്തിന് ശമനമുണ്ടാകും.

ഫ്രഷ് നെല്ലിക്കയും ഇതില്‍ നിന്നുള്ള ജ്യൂസുമാണ് പ്രമേഹത്തിന് ഏറെ നല്ലത്. ഇത് ഉണക്കിയും പൊടിച്ചുമെല്ലാം ഉപയോഗിയ്ക്കാം.

കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ