മെറ്റലിലും വ്യാജൻ ,എങ്ങനെ തിരിച്ചറിയും

സർവ്വ മേഖലയിലും വ്യാജൻ കടന്നു കൂടിയിരിക്കുന്നു.ഇപ്പോൾ വീട് പണിയാൻ ഉപയോഗിക്കുന്ന മെറ്റലിൽ പോലും വ്യാജൻ.ഈ മെറ്റൽ ഉപയോഗിച്ച് വീട് പണിഞ്ഞാൽ വീടിനു ചോർച്ച ഉണ്ടാകും.തന്തൂർ മെറ്റൽ എന്നറിയപ്പെടുന്ന ഈ വ്യാജൻ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.രൂപത്തിൽ ഏതാണ്ട് ഒരുപോലെ നമുക്ക് തോന്നും.

Advertisement

എന്നാൽ ഈ വ്യാജൻ തന്തൂർ മെറ്റൽ വേഗത്തിൽ പൊടിഞ്ഞു പോകുന്നു.അതുപയോഗിച്ചു വീട് പണിഞ്ഞാൽ ഈ മെറ്റൽ വെള്ളം വലിച്ചെടുക്കുകയും ചോർച്ച ഉണ്ടാക്കുകയും ചെയ്യുന്നു.

രൂപത്തിൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കില്ല എങ്കിലും ഉരച്ചു നോക്കിയാൽ വ്യാജനെ നമുക്ക് കണ്ടെത്താം.സാധാരണ മെറ്റൽ ഉരച്ചു നോക്കുമ്പോൾ നല്ല ശബ്ദം വരും.പൊടിഞ്ഞു പോവില്ല.എന്നാൽ വ്യാജൻ തന്തൂര് മെറ്റൽ ഉരക്കമ്പോൾ പൊടിഞ്ഞു പോകുന്നു.വ്യാജ മെറ്റൽ എങ്ങനെ കണ്ടെത്താം ?കൂടുതൽ അറിയുവാൻ താഴെ ഉള്ള വീഡിയോ കാണുക .