എങ്ങനെ പണം സേവ് ചെയ്യാം

ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്‌മെന്റിൽ എങ്ങനെ പണം സേവ് ചെയ്യാം എന്നതിനെ പറ്റി Sharique Samsudheen തയാറാക്കിയ വീഡിയോ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

Advertisement

 

ഭൂരിപക്ഷം മലയാളികളും ഫിക്സഡ് ഡെപ്പോസിറ്റ് ആണ് മികച്ച ഒരു നിക്ഷേപ മാർഗം ആയി കണ്ടിരിക്കുന്നത്.റിസ്ക് കുറഞ്ഞ ഒരു നിക്ഷേപം ആണിത്.എന്നാൽ അധികം വരുമാനം ഒന്നും ഇതുവഴി നമുക്ക് ലഭിക്കുകയില്ല.കുറേപേർ വെറുതെ സമ്പാദിച്ച പണം സേവിങ്സ് അക്കൗണ്ടിൽ ഇടും.യാതൊരു ഗുണവും ഉണ്ടാവില്ല.

ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശനിരക്ക് ദിവസം കഴിയുംതോറും ഉയരുകയാണ് . കഴിഞ്ഞ 6 മാസങ്ങളിൽ മഹീന്ദ്ര ഫിനാൻസ് പോലുള്ള നിക്ഷേപ സ്ഥാപനങ്ങൾ നിങ്ങൾക്ക് 9 ശതമാനം വരെ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയുന്നത് .

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ അധികവും വസ്‌ത്രങ്ങൾക്കും മൊബൈലുകൾക്കുമാണു ശമ്പളത്തിൽ ഏറിയ പങ്കും ചെലവഴിക്കുക. നിക്ഷേപങ്ങളെ കുറിച്ചു ചോദിക്കുമ്പോൾ അതൊക്കെ അൽപം കഴിഞ്ഞിട്ടു ചിന്തിക്കാം എന്നായിരിക്കും മറുപടി. പിന്നീട്, ചെലവുകൾ വർധിച്ചിട്ടു ചിന്തിച്ചു തുടങ്ങുമ്പോൾ നിക്ഷേപത്തിനായി മാറ്റിവയ്‌ക്കാൻ കാര്യമായ ബാക്കി പലരുടെയും കൈവശം ഉണ്ടാകില്ല.

അല്പം പണം ഒക്കെ നിക്ഷേപിക്കാം എന്ന്നി കരുതിയാലോ ?നിക്ഷേപങ്ങളെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടെ, എങ്ങനെ, എപ്പോൾ നിക്ഷേപിക്കണം എന്നതാണ്. നിക്ഷേപത്തിലാണെങ്കിൽ പോലും കൃത്യമായ ആസൂത്രണമില്ലായ്മയും ലക്ഷ്യബോധമില്ലാതെ പണം വിനിയോഗിക്കുന്നതും ഉള്ള സമ്പാദ്യം കൂടി ഇല്ലാതാക്കാൻ ഇടയാക്കും

പഴയ ഒരു പഴമൊഴി ഉണ്ടല്ലോ സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന് പഴമക്കാർ പറയുന്നത് സാമ്പത്തിക കാര്യത്തിൽ വളരെ കൃത്യമാണ്. പലരും പണം ഇഷ്ടം പോലെ വരുന്ന സമയത്ത് നിയന്ത്രണമില്ലാതെ ചെലവഴിക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പടുമ്പോൾ, ബിസിനസിൽ തകർച്ച ഉണ്ടാകുമ്പോൾ, ഗുരുതരമായ രോഗം കുടുംബത്തിലാർക്കെങ്കിലും വരുമ്പോൾ, കുടുംബത്തിന്റെ ആശ്രയമായ വ്യക്തിയുടെ അപ്രതീക്ഷിത മരണം..ഒക്കെ പല കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി തന്നെ തകരാറിലാക്കുന്നു.

സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഓഹരിയിലെ നിക്ഷേപമാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുക. 12 മുതല്‍ 15 വരെ വാര്‍ഷിക നേട്ടം ലഭിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.

ഓഹരിയില്‍ നിക്ഷേപിക്കാതെ മികച്ച ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ് നഷ്ടസാധ്യത കുറയ്ക്കാനുള്ള വഴി.