മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ… സൂക്ഷിച്ചോ!

നമ്മുടെ നാട്ടിൽ മാതാപിതാക്കളെ വയസ്സ് ആകുമ്പോൾ ഒഴിവാക്കുന്ന പ്രവണത കൂടി വരുകയാണ്.അതിൻറെ ഒരു വലിയ തെളിവ് ആണ് വർധിച്ചുവരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം.വൃദ്ധരായ മാതാപിതാക്കളെ സംരഷിക്കാത്തവർക്ക് എതിരെ നടപടി എടുക്കുവാൻ സാമൂഹിക നീതി വകുപ്പ് ഉത്തരവിറക്കി.

Advertisement

സാമൂഹിക പ്രവർത്തകൻ ആയ ഫാറൂഖ് നൽകിയ നിവേദനന്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.2007 ല്‍ നിലവില്‍ വന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വയോജന സംരക്ഷണ നിയമം നടപ്പിലാക്കുവാൻ ആയി കഴിഞ്ഞ അഞ്ചു വര്ഷം ആയി ഫാറൂഖ് ഇരിക്കൂർ നടത്തിയ പോരാട്ടത്തിന്റെ ഫലം ആണിത്.

സാമൂഹ്യനീതി വകുപ്പ് 2007ല്‍ പാസാക്കിയ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്‌ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമ നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്.

കണ്ണൂർ ജില്ലയിൽ തുടങ്ങി പിന്നീടു വയനാട് കാസർഗോഡ് ജില്ലകളിലും ഈ നിയമം നടപ്പിലാക്കി പോന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ജില്ലകളിലും നടപ്പിലാക്കുവാൻ സാമൂഹ്യനീതി ഓഫിസര്‍മാര്‍ക്കും ആര്‍.ഡി.ഒമാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും സാമൂഹ്യനീതി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് എതിരെ നടപടി എടുക്കും..ഇപ്പോൾ വൃദ്ധസദനങ്ങളിൽ ഉള്ളവരുടെ മക്കൾക്ക് അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ കത്തയക്കും.തയാറായില്ല എങ്കിൽ അവരുടെ ചെലവിനായി മാസം പതിനാറ്‌യിരം രൂപ ഇടയാകും ഇല്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ അനുവിക്കണം.

sponserd video :