ഗ്രാമത്തിൽ മുസ്ലിങ്ങളെ വിലക്കി വിളംബരം,കർണാടകയിൽ രണ്ടുപേർ അറസ്റ്റിൽ

കർണാടക രാമനഗര ജില്ലയിലെ അങ്കണഹള്ളി വില്ലേജിലുള്ള കൈലാഞ്ച ​ഗ്രാമപഞ്ചായത്താണ് കോറോണയുടെ പശ്ചാത്തലത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.വിലക്ക് ഏർപ്പെടുത്തി പ്രമേയം പാസാക്കുകയും ഇത് ഗ്രാമത്തിൽ ചെണ്ടകൊട്ടി വിളംബരം ചെയ്യുകയും ചെയ്തു.ഇതിനെ തുടർന്ന് കർണാടക പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.“ഈ പഞ്ചായത്തിലേക്കു മുസ്ലിങ്ങൾ ആരും വരരുത്. ആരും തൊഴിൽ നൽകരുത്. 500 മുതൽ 1000 രൂപ വരെ പിഴ ഇത് ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്നതാണ്.” ഇതായിരുന്നു വിളമ്പരം.

Advertisement

ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചായിരുന്നു പ്രമേയം പാസാക്കിയത്.തുടർന്ന് ഗ്രാമത്തിൽ ചെണ്ടകൊട്ടി വിളംബരം നടത്തുകയും ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കയുകയും ചെയ്തു.ദി ഹിന്ദു ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 Two booked for banning entry of Muslims in Karnataka village