പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

അതി നൂതന സങ്കേതിക വിദ്യകൾ കോർത്തിണക്കി ഹീറോ ലെക്ട്രോക്കിന്റെ പുതിയ ഇലക്ട്രിക്ക് സൈക്കിൾ. മണിക്കൂറിൽ 25 കിലോമീറ്റർ വരെ പരമാവധി വേഗതയോട് കൂടിയാണ് ഈ സൈക്കിൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഇ- ബൈക്ക് വിപ്ലവത്തിന് പുതിയ തിരി തെളിച്ചാണ് ലോക ഇവി ദിനത്തിലാണ് ഹീറോ ലെക്ട്രോക്ക് സൈക്കിൾ രാജ്യത്ത് അവതരിപ്പിക്കുന്നത്. കമ്മ്യൂട്ടർ, ഫിറ്റ്നസ് , ലഷർ എന്നിവ മൂന്ന് വിഭാഗങ്ങളിൽ വരുന്ന സൈക്കിൾ, രൂപകൽപ്പന ചെയ്തത യുകെയിലെ മാഞ്ചസ്റ്റർ കമ്പിനിയുടെ ഗ്ലോബൽ ഡിസൈൻ സെൻററ്റണ്. ബ്ലൂടൂത്ത് സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി സൈക്കിളിൽ ലഭ്യമാണ്.

Advertisement

“നഗര യാത്രക്കാരുടെ ആവിശ്യങ്ങൾ നിറവേറ്റൻ കമ്മ്യൂട്ടർ ബൈക്കുകൾ ,ഫിറ്റ്നസ് ബൈക്കുകൾ ,ഫൺ ബൈക്കുകൾ പോലുള്ള നിരവധി സൈക്കിളുകൾ കമ്പനി ഉപഭോക്കത്താക്കൾക്കായി ഒരിക്കിയിട്ടുണ്ട് ” എന്ന് ഹീറോ സൈക്കിൾസ് , ലെക്ട്രോ ഇ- മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആദിത്യ മുഞ്ജൻ പറഞ്ഞു. മൊബൈൽ, ഇലക്ട്രിക് ബൈക്ക് ഇന്റെർഫേസ് പ്രയോജനപെടുത്തിയാണ് ഇ- സൈക്കിൾ ഡിസൈൻ ചെയ്തിട്ടുള്ളത്. അതിലുപരി കൃത്യമായ എഞ്ചിനിയറിഗ് കിട്ടിംഗ് എഡ്ജ് ഉൾപ്പെടുത്തിയതാണ് സൈക്കിൾ. കമ്മ്യൂട്ടർ സൈക്കിൾ ഹ്രസ്വ ,ഇടത്തര യാത്രകൾക്ക് അനുയോജ്യമാണെങ്കിൽ ഫൺ സീരീസ് വിനോദ പ്രേമികൾക്കുള്ളതാണ്. ഫിറ്റ്നസ് കാത്ത് സൂക്ഷിക്കാൻ ഫിറ്റ്നസ് സീരിസും കമ്പിനി പുറത്തിറക്കിയിട്ടുണ്ട്.

ഐസ്മാർട്ട് അതവ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി വഴി വേഗത, മാപ്പ്, ബാറ്ററി ചാർജ്, മോഡുകൾ ,പിന്നിട്ട ദൂരം എന്നിവ ആക്സസ് ചെയ്യാൻ സഹായിക്കുന്നു. നാല്‌ രീതിയിലുള്ള സവാരിയെ തിരഞ്ഞെടുക്കാൻ ലിഥിയം അയൺ ബാറ്ററിയും സ്മാർട്ട് – EDU രീതിയിൽ വരുന്ന ഇ- ബൈക്കുകൾ സഹായിക്കുന്നു .ടൗൺ മാസ്റ്റർ എന്ന പേരിലാണ് ഇലക്ട്രിക് സൈക്കിളുകൾ കഴിഞ്ഞ വർഷം ഹീറോ വിപണിയിലിറക്കിയത്. 30999 എന്ന മിതമായ വിലയിലാണ് സൈക്കിൾ ലഭ്യമാക്കുന്നത്.

ഒറ്റചാർജിൽ 30-40 വരെ കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന സൈക്കിളിൽ ദൈനംദിനം ഉപയോഗത്തിന് ആവിശ്യമായ പെടലും, ത്രോട്ടലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിനു പുറമെ മുന്നിലും, പിന്നിലുമുള്ള ഡിസ്ക് ബ്രേക്ക്, എൽ ഈ ഡി ഹെഡ്ലാമ്പുകൾ എന്നിവ സൈക്കിളിന് വിപണിയിൽ ആളുകളുടെ പ്രയങ്കരനാക്കുന്നു.