ഫോണിലെ സ്‌പേസ് നന്നായി മാനേജ് ചെയ്തു പെർഫോമൻസ് കൂട്ടാം

പുതിയ ഫോൺ വാങ്ങുമ്പോൾ നല്ല പെർഫോമൻസ് ആവും .കുറച്ചു മാസങ്ങൾ കഴിയുമ്പോൾ പെർഫോമൻസ് കുറഞ്ഞു വരും .പ്രതേകിച്ചു ഇത് സംഭവിക്കുന്നത് ആൻഡ്രോയിഡ് ഫോണുകളിൽ ആണ്.ഇതിനു കാരണം പലപ്പോഴും ഫോൺ ഉപയോഗിക്കുമ്പോൾ ഉള്ള ജങ്ക് ഫയലുകൾ എല്ലാം ക്രിയേറ്റ് ആവുന്നതും പലപ്പോഴായി ഡൌൺലോഡ് ചെയ്യുന്ന ഫയലുകൾ ഫോണിന്റെ പല സ്‌പേസിലും കൂടുന്നതും ആവും.ഇത് ഒറ്റ നോട്ടത്തിൽ കണ്ടെത്തി ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല.എന്നാൽ അതിനായി തേർഡ് പാർട്ടി ആപ്പുകൾ നമുക്ക് പ്ലെ സ്റ്റോറിൽ ലഭ്യമാണ്.ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ജങ്ക് ഫയലുകൾ എളുപ്പത്തിൽ ഡിലീറ്റ് ആക്കുവാനും ,മെമ്മറി ക്‌ളീൻ ചെയ്തു പെർഫോമൻസ് കൂട്ടുകയും ചെയ്യാം.അതിനു സഹായിക്കുന്ന ഒരു അപ്പ്ലിക്കേഷൻ പരിചയപ്പെടാം.

Advertisement

GOM Saver: Free up space on your phone

നിങ്ങളുടെ ഫോണിലെ സ്‌പേസ് ലാഭിക്കുന്നത്തിനു സഹായിക്കുന്ന ഒരു മികച്ച അപ്ലിക്കേഷനാണ് GOM സേവർ. നിങ്ങളുടെ ഫോണിലെ സ്‌പേസ് നിറയുമ്പോൾ അപ്ലിക്കേഷനുകൾ വീഡിയോകൾ, ഫോട്ടോകൾ മുതലായവ ഡിലീറ്റ് ആക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ GOM സേവർ ഉപയോഗിച്ച് ഡിലീറ്റ് ആക്കാതെ തന്നെ സ്‌പേസ് കൂട്ടുവാൻ സാധിക്കും.

നിങ്ങളുടെ ഫോണിലെ അനാവശ്യ ജങ്ക് ഫയലുകൾ വളരെ വേഗത്തിൽ ക്‌ളീൻ ചെയ്യാൻ സഹായിക്കുന്നതിന് GOM & കമ്പനിയിലെ വീഡിയോ വിദഗ്ധർ നിർമ്മിച്ച പ്ലാറ്റ് ഫോം ആണ് GOM സേവർ. സാധാരണ ക്ലീൻ അപ്ലിക്കേഷനുകൾ നിങ്ങളുടെ കാഷെ മായിച്ചു കുറച്ച് കിലോബൈറ്റുകൾ (കെബി) ആവും ഫ്രീ ആക്കുന്നത്, എന്നാൽ പക്ഷേ ജി‌എം സേവർ‌ ആപ്പ് ജിഗാബൈറ്റ് (ഗിഗ്സ്) വരെ ഫ്രീ ആക്കുവാൻ കഴിയും, ഇത് നിങ്ങളുടെ ഫോണിന്റെ സ്‌പേസ് കൂട്ടി പെർഫോമൻസ് വർധിപ്പിക്കുന്നു.

Download

എന്തുകൊണ്ടാണ് GOM സേവർ മറ്റു ആപ്പുകളും ആയി കംപെയർ ചെയ്യുമ്പോൾ മികച്ചതായി നിൽക്കുന്നത്

* മറ്റ് ക്‌ളീനിംഗ് ആപ്പുകൾ കാഷെ മായ്‌ച്ച് താൽക്കാലിക ഫയലുകൾ നീക്കംചെയ്യുക ആണ് ചെയ്യുന്നത്. ഇതിലൂടെ താൽ‌ക്കാലികമായി കുറച്ച് കിലോബൈറ്റുകൾ (kb) മാത്രമേ ലാഭിക്കുകയുള്ളൂ. ഇന്റർനെറ്റ് ബ്രൗസുചെയ്യൽ, ചാറ്റിംഗ് എന്നിവ പോലുള്ള നിങ്ങളുടെ ഫോൺ ഉപയോഗിക്കുമ്പോൾ കാഷെ, താൽക്കാലിക ഫയലുകൾ ഓട്ടോമാറ്റിക്ക് ആയി ക്രിയേറ്റ് ആവും.
* ജി‌എം സേവർ‌ക്ക് ജിഗാബൈറ്റ് (ഗിഗ്സ്) കളോളം സ്‌പേസ് ക്‌ളീൻ ചെയ്യുവാൻ സാധിക്കും. നിങ്ങൾക്ക് മറ്റൊരു ഫോൺ ഉണ്ടെന്ന് ഇതിലൂടെ തോന്നാം.
* കൂടുതൽ സ്‌പേസ് ലാഭിക്കുന്നതിലൂടെ, നിങ്ങളുടെ എല്ലാ വീഡിയോകൾ, ഫോട്ടോകൾ, അപ്ലിക്കേഷനുകൾ എന്നിവ ഡിലീറ്റ് ആക്കാതെ തന്നെ സൂക്ഷിക്കുവാൻ സാധിക്കും.

24 എംബി സൈസ് ഉള്ള ഈ മൊബൈൽ ആപ്പ് 1,000,000+ ൽ അധികം ആളുകൾ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുന്നുണ്ട്.ആൻഡ്രോയിഡ് വേർഷൻ 4.3 ക്ക് മുകളിൽ ഉണ്ടായിരിക്കണം,ഗോം പ്ലെയർ എന്ന വീഡിയോ പ്ലെയർ ഇവരുടെ പ്ലാറ്റ് ഫോമിൽ നിന്ന് തന്നെ ഉള്ളതാണ്.ലാസ്റ്റ് ഈ റേപ്പ് അപ്‌ഡേറ്റ് ആയിരിക്കുന്നത് April 14, 2021 നാണു.

Offered By:

GOM & Company

Current Version
1.3.3