പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ

ലോക്ക് ഡൗണിന് മുൻപ് നാട്ടിലെത്തുകയും ലോക്ക് ഡൌൺ മൂലം നാട്ടിൽ തിരികെ പോകാൻ സാധിക്കാതെ പെട്ട് പോയതുമായ നിരവധി പ്രവാസികൾ ഉണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. എന്നാൽ മിക്ക പ്രവാസികൾക്കും സേവിങ്സ് അക്കൗണ്ട് കാണുവാനുള്ള സാധ്യത കുറവാണു.സേവിംഗ്‌സ്് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.

Advertisement

ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ഭാര്യ അല്ലെങ്കിൽ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കാൻ സാധിക്കും.എൻ.ആർ.ഐ അക്കൗണ്ടിലേക്ക് ഈ ധന സഹായം അയയ്ക്കില്ല. അപേക്ഷ ഏപ്രിൽ 30 വരെ നോർക്കയുടെ വെബ്‌സൈറ്റായ www.norkaroots.org യിൽ ഓൺലൈനായി സമർപ്പിക്കാം.

വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ നോർക്ക ആരംഭിക്കും. ക്വാറൻ്റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്.