ഐഫോണും മാക് ബുക്കും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ആപ്പിൾ പ്രോഡക്റ്റുകളുടെ ഒരു പ്രധാന സവിശേഷത ആണ് സെക്യൂരിറ്റി.അത്ആ കൊണ്ട്പ്പി തന്നെ ൾ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നവർ പ്രധാനപ്പെട്ട വിവരങ്ങളും ഫോട്ടുകളും വീഡിയോകളും ഒക്കെ ആപ്പിൾ ക്‌ളൗഡ്‌ സ്റ്റോറേജിൽ സൂക്ഷിക്കുക പതിവാണ്.എന്നാൽ ആപ്പിൾ അധികൃതർ തന്നെ ഉപഭോക്താവിനോട് ഫോണിൽ വിളിച്ചു ആപ്പിൾ ഐഡിയും പാസ്‌വേർഡും ചോദിച്ചാലോ.പിന്നെന്ത് സെക്യൂരിറ്റി.ഇത്തരം ഒരു അനുഭവം കേരളത്തിൽ നിന്നുള്ള ട്രാവൽ വ്ലോഗ്ഗർ ആയ സുജിത് ഭക്തന് ഇന്ന് നേരിടേണ്ടി വന്നു.അദ്ദേഹം ഇത് വീഡിയോ രൂപത്തിൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയിതിട്ടുണ്ട് .

Advertisement

സംഭവം ഇങ്ങനെ.സുജിത്എ ഭക്തൻ ഉപയോഗിക്കുന്ന മാക്ക്സ്റ്റ ബുക്ക്ന്റ പ്രോ ക്കും ഐ ഫോണിനും എക്സ്റ്റന്റഡ് വാറന്റി എടുക്കാൻ എറണാകുളം സെന്റർ സ്‌ക്വയറിലെ കറന്റ്‌സ് എന്ന ആപ്പിളിന്റെ ഓതറൈസ്ഡ് ഡീലറെ സമീപിക്കുകയും 22000 രൂപയോളം ബിൽ അടക്കുകയും ചെയ്തു,മാക് ബുക്കിന്റെ വാറന്റി എക്സ്റ്റന്റഡ് ചെയ്യുവാൻ വാറന്റി കിറ്റ് നൽകുകയും ഐ ഫോണിന്റെ വാറന്റി രാത്രിക്കുള്ളിൽ എക്സ്റ്റന്റഡ് ചെയ്തോളാ൦ എന്ന് പറയുകയും ചെയ്തു.തുടർന്നു അന്ന് വൈകിട്ട് കറന്റ്‌സിൽ നിന്നും വിളിക്കുകയും വാറന്റി എക്സ്റ്റന്റഡ് ചെയ്യുവാൻ ആപ്പിൾ ഐഡിയും പാസ്വേർഡും ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ അത് നൽകുവാൻ തയ്യാറല്ല എന്നും പിന്നീട് നേരിട്ട് വന്നു വാറന്റി എക്സ്റ്റന്റഡ് ചെയ്തോളാ൦  എന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം വാറന്റി എക്സ്റ്റന്റഡ് ചെയ്യുന്നതിനെ പറ്റി അറിയുവാൻ കറന്റ്‌സ് എന്ന സ്ഥാപനത്തിനെ ഫോണിൽ കോണ്ടാക്ട്  ചെയ്തപ്പോൾ ആപ്പിൾ ഐഡിയും പാസ്‌വേർഡും എന്ത് കൊണ്ട് നൽകി ഇല്ല ?ബാങ്ക് വിവരങ്ങൾ ഒന്നും അല്ലല്ലോ ചോദിച്ചത് എന്നൊക്കെ പറയുകയും ചെയ്തു.എന്നാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലെ സേഫ് ആയി സൂക്ഷിക്കേണ്ട വിവരങ്ങൾ തന്നെ ആണ്.ആപ്പിൾ ഐഡിയും പാസ്‌വേർഡും.നിങ്ങളോട് ആരെങ്കിലും ആപ്പിൾ ഐഡിയും പാസ്സ്‌വേർഡും ചോദിച്ചാൽ നല്കരുത്.കാരണം ക്‌ളൗഡിൽ നിങ്ങൾ സേവ് ചെയ്തിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ ലീക്ക് ആവാൻ ചാൻസ് ഉണ്ട്.സുജിത് ഭക്തൻ പോസ്റ്റ് ചെയ്ത വീഡിയയോയുടെ പൂർണ്ണ രൂപം താഴെ നൽകിയിരിക്കുന്നു.ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക.