സ്റ്റാർട്ടപ്പിനു പണം കണ്ടെത്താൻ ഉണ്ടായിരുന്ന ബൈക്ക് വിറ്റു..ഊബർ ഓടി | ഇന്ന് ഇന്ത്യയിലെ ലീഡിങ് മെന്റൽ ഹെൽത്ത് ആപ്പ് Melete Wellness

ഇന്ന് 100 ൽ അധികം സൈക്കോളജിസ്റ്റുകളുമായി ഇന്ത്യയിലെ ലീഡിങ് മെന്റൽ ഹെൽത്ത് പ്ലാറ്റ്ഫോം ആയി മാറികൊണ്ടിരിക്കുന്ന Melete Wellness മൊബൈൽ ആപ്പ്

സ്റ്റാർട്ടപ്പിനു പണം കണ്ടെത്താൻ ഉണ്ടായിരുന്ന ബൈക്ക് വിറ്റു..ഊബർ ഓടി …ഇന്ന് 100 ൽ അധികം സൈക്കോളജിസ്റ്റുകളുമായി ഇന്ത്യയിലെ ലീഡിങ് മെന്റൽ ഹെൽത്ത് പ്ലാറ്റ്ഫോം ആയി മാറികൊണ്ടിരിക്കുന്ന Melete Wellness മൊബൈൽ ആപ്പ് ഫൗണ്ടർ പ്രണവ് നാരായൺ

Advertisement

മെന്റൽ ഹെൽത്തിനു വളരെ അധികം ഇമ്പോർട്ടൻസ് ഉള്ള ഒരു കാലത്തിലൂടെ ആണ് നാം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.മുന്നോട്ട് പോകും തോറും നല്ലൊരു മെന്റൽ ഹെൽത്ത് ഡെവലപ്പ് ചെയ്യാനും ,മെന്റൽ ഹെൽത്ത് റിലേറ്റഡ് പ്രശ്നങ്ങൾ പരിഹരിക്കുവാനുമായുള്ള ഓപ്‌ഷനുകളുടെ ആവശ്യകത വർധിക്കും എന്നതിൽ സംശയമില്ല..തിരൂർ സ്വദേശി പ്രണവ് നാരായണനും അതിൽ സംശയം ഒന്നും ഇല്ലായിരുന്നു…ഒരു ക്വാളിഫിക്കേഷനും ഇല്ലാതെ സോഷ്യൽ മീഡിയയയിലൂടെ മോട്ടിവേഷൻ നൽകി പലരും സൈക്കോളജിസ്റ്റുകൾ ആവുന്ന ഈ കാലത്ത് മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ,ക്വാളിഫൈഡ് സൈക്കോളജിസ്റ്റുകളെ കണ്ടെത്തുവാനും മെന്റൽ ഹെൽത്ത് സപ്പോർട്ട് നേടുവാനും സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ പ്രണവ് തീരുമാനിച്ചു.അങ്ങനെ ഒരു ആശയം തോന്നാനും ഒരു കാരണം ഉണ്ട്..

എംഎസ് സി സൈക്കോളജി സെക്കൻഡ് ഇയർ പഠിക്കുമ്പോൾ പ്രണവിന് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നിലൂടെ കടന്നു പോകേണ്ടി വന്നു.എംഎസ്‌സി സൈക്കോളജി വിദ്യാർത്ഥിയായിരുന്നിട്ടും, ചുറ്റും മനശാസ്ത്രജ്ഞരുണ്ടായിരുന്നിട്ടും, പക്ഷേ സഹായം തേടാൻ കഴിഞ്ഞില്ല.കാരണം തന്നെ അറിയാവുന്ന പ്രൊഫഷണലുകളെ സമീപിക്കാൻ പ്രണവിന് ബുദ്ധിമുട്ട് തോന്നി..അതിനാൽ മിക്ക ആളുകളും ചെയ്യുന്നതുപോലെ ഓൺലൈനിൽ “best psychologist near me” എന്ന് സെർച്ച് ചെയ്തു..പക്ഷെ ലഭിച്ചത് വ്യക്തമായ ക്ലാരിറ്റി ഒന്നും ഇല്ലാത്ത കുറച്ചു പ്ലാറ്റ്‌ഫോമുകളാണ്.സൈക്കോളജി പഠിക്കുന്ന ഒരാൾക്ക് ശരിയായ സൈക്കോളജിസ്സിനെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, എത്ര പേർ സൈലന്റായി ബുദ്ധിമുട്ടുന്നുണ്ടാകും?

അങ്ങനെ തുടങ്ങിയ മെന്റൽ വെൽനസ്സ് സ്റ്റാർട്ടപ്പ് ആണ് കോഴിക്കോട് ആസ്ഥാനമായുള്ള Melete Wellness ..

തന്റെ സ്റ്റാർട്ടപ്പ് ആശയത്തിന്റെ പൊട്ടൻഷ്യലിൽ പ്രണവിന് നല്ല വിശ്വാസം ഉണ്ടായിരുന്നു.അതിനാൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ഫണ്ട് കണ്ടെത്തുവാനായി ഉണ്ടായിരുന്ന ഒരു ബൈക്ക് വിറ്റു..ബാംഗ്ലൂരിൽ ഊബർ ഓടി…അങ്ങനെ ഫണ്ടിങ് ഒന്നും ഇല്ലാതെ ബൂട്ട്സ്ട്രാപ്പ് ചെയ്തു 19 മാസം മുന്നേ Melete Wellness നായുള്ള പണി ആരംഭിച്ചു ..ഇന്ന് 100 ൽ അധികം ക്വാളിഫൈഡ് സൈക്കോളജിസ്റ്റുകളുടെ സേവനം Melete Wellness ആപ്പിൽ ലഭ്യമാണ്.നിങ്ങൾ ഒരു ക്വാളിഫൈഡ് സൈക്കോളജിസ്സ് ആണെങ്കിൽ Melete Wellness ലൂടെ സർവ്വീസ് നൽകുവാനും കഴിയും…Melete മൊബൈൽ ആപ്പിലൂടെ മൂഡ് ട്രാക്കർ,ജേർണലിങ് ,മെഡിറ്റേഷൻ പോലെയുള്ള ഡെയിലി മെന്റൽ വെൽബിയിങ്ങിനു വേണ്ടിയുള്ള ഓപ്‌ഷനുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം…പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്..

Android APP

ios APP