4.25 സെൻറ്റിൽ നിർമ്മിച്ച അടിപൊളി വീട് പ്ലാൻ സഹിതം

വളരെ കുറഞ്ഞ ബഡ്ജറ്റിൽ സ്വന്തമായി ഒരു വീട് പണിയുകയെന്നത് ഏവരുടെയും സ്വപ്നമാണ്. ഇന്ന് വളരെ കുറഞ്ഞ ചിലവിൽ ലളിതവും എന്നാൽ ആധുനികവുമായ വീടുകൾ പണിയുന്നവർ ധാരാളമുണ്ട്. ഇത്തരത്തിലുള്ള ഒരു വീടാണ് മലപ്പുറം കോഡൂരിൽ മിസ്റ്റർ അൻസാരിയുടെ ഉടമസ്ഥതയിലുള്ളത്. 4.25 സെൻറ്റിൽ വെറും 14.5 ലക്ഷം രൂപ ചിലവാക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സിറ്റ് ഔട്ട്, ലിവിംങ് റൂം, 2 ബെഡ്റൂം, കിച്ചൺ, വർക്ക് ഏരിയ, സ്റ്റെയർ റൂം, 1 അറ്റാച്ച്ഡ് ബാത്ത്റൂം, 1 കോമൺ ബാത്ത്റൂം ഉൾപ്പെടെ എല്ലാ സൌകര്യങ്ങളും ഈ വീട്ടിൽ ഉണ്ട്.
900 ചതുരുശ്ര അടിയാണ് വീടിൻറ്റെ വിസ്തീർണ്ണം.

Advertisement

4.25 സെൻറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. വീടിൻറ്റെ സിറ്റ് ഔട്ടാണ് ഇതിൻറ്റെ പ്രധാന ആകർഷണം. ചുവന്ന പെയിൻറ്റാണ് സിറ്റ് ഔട്ടിന് നൽകിയിരിക്കുന്നത്. പ്രധാന വാതിലിൽ കോൺക്രീറ്റ് ടൈലുകളും പാകിയിട്ടുണ്ട്. ഡൈനിംങ് ഏരിയയിൽ 6 പേർക്ക് അനുയോജ്യമായ ഡൈനിംങ് ടേബിൾ ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമായ രീതിയിലാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. തടിക്കൊണ്ടുള്ള വർക്കുകളാണ് കിച്ചണിലും ബെഡ്റൂമിലും ചെയ്തിരിക്കുന്നത്. വൈറ്റ് പെയിൻറ്റാണ് വീടിന് നൽകിയിരിക്കുന്നത്. ഡൈനിംങ് ഹാളിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. സ്റ്റെയറിന് താഴെയായി വാഷിംങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ഓപ്പൺ ടെറസ്സും ഈ വീടിനുണ്ട്.

ഇൻറ്റീരിയർ, ഫർണീച്ചർ, കോമ്പൌണ്ട് വാൾ ഗേറ്റ്, ഇൻറ്റർ ലോക്ക് ബ്രിക്സ് എന്നിവയുടെ അഭാവം ഈ വീടിനുണ്ട്. എന്നിരുന്നാലും ഒരു ചെറിയ ഫാമിലിയ്ക്ക് വളരെ അനുയോജ്യമായ വീടാണിത്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ തന്നെ ഇത്രയും ആധുനിക സൌകര്യങ്ങൾ ലഭിക്കുന്നത് വളരെ ലാഭകരമാണ്. കൂടാതെ ഇത്തരം വീടുകൾ ദീർഘകാലത്തേക്ക് നിലനിൽക്കുന്നതുമാണ്.

Total Area: 900 Square Feet
Location : Kodur, Malappuram
Plot: 4.25 Cent
Client: Mr. Ansari & Mrs. Rashida
Budget: 14.5 Lacks
Total Cost: 17.5 Lacks with construction, interior, furniture, compound wall gate, and interlock bricks.
Completion of the year: March 2022

Sit out
Living room
Dining area
2 Bedroom
1 Attached bathroom
1 Common bathroom
Kitchen
Work area
Stair room