ഹോം ലോൺ വേഗത്തിൽ ക്ലോസ് ചെയ്യാൻ 3 വഴികൾ

സ്വന്തമായി ഒരു വീട് വെക്കുക എന്നത് എല്ലാവരുടെയും സ്വപ്നം ആണ്.എന്നാൽ വീട് വെക്കാനുള്ള പണം കണ്ടെത്തിയ ശേഷം വീട് വെക്കാൻ പലർക്കും സാധിക്കാറില്ല.അങ്ങനെ വരുമ്പോൾ നാം ആശ്രയിക്കുക ബാങ്കുകളിൽ നിന്നും ഹോം ലോണുകൾ എടുക്കുക എന്നതാണു.ഈ ഘട്ടത്തിൽ നാം നേരിടുന്ന പ്രധാന വെല്ലുവിളി നാം എടുക്കുന്ന തുകയുടെ പലിശ ആണ്.പല ബാങ്കുകളും എടുക്കുന്ന തുകയുടെ 10 % ഒക്കെ പലിശ ആയി വാങ്ങുന്നു.ഭവന വായ്പ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ വിവിധ ഫീഡസുകളും , ചാർജുകളും , ഈടാക്കുന്നതാണ്. വായ്‌പ്പാ തുകയ്ക്ക് പുറമെ ഉള്ള ബാങ്കിന്റെ എല്ലാ സേവങ്ങൾക്കു ലോൺ എടുക്കന്ന ആൾ നിരക്കുകൾ നൽകേണ്ടതാണ് .വീടിന്റെ 85 ശതമാനം തുക മാത്രമേ പരമാവധി ബാങ്ക് നല്‍കുകയുള്ളൂ. ബാക്കി തുക നമ്മള്‍ കണ്ടെത്തണം. ആദ്യം വീടിനായി ഒരു ബജറ്റ് തയ്യാറാക്കുകയും അതിലേക്ക് പരമാവധി തുക സ്വരൂപിച്ചെടുത്തതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് ലോണിനു പോവുന്നതാണ് നല്ലത്.

Advertisement

ഹോം ലോൺ എടുത്തു വീട് പണിതാൽ പിന്നെ നെട്ടോട്ടം ആണ്.എല്ലാ മാസവും മുടങ്ങാതെ ബാങ്കിലേക്ക് എടുത്ത തുകയുടെ EMI അടക്കുവാൻ.അത് തീരും വരെ നാം വെച്ച വീട് ബാങ്കിന്റെ ആണ്.വർഷങ്ങൾ കൊണ്ടേ നാം എടുത്ത ഹോംലോൺ പലപ്പോഴും നമുക്ക് അടച്ചു തീർക്കുവാൻ സാധിക്കുകയുള്ളൂ.എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വേഗത്തിൽ ഹോം ലോൺ അടച്ചു തീർക്കുവാനായി സാധിക്കും.അതിനായി എന്ത് ചെയ്യണം എന്നല്ലേ ? Nikhil Gopalakrishnan നിർമിച്ച വീഡിയോ കണ്ടു മനസിലാക്കൂ.