നാം കണ്ടു പഠിക്കണം ഈ മിടുക്കിയെ

നാം ഒരുരത്തരും കണ്ടു പഠിക്കണം ഹനാൻ എന്ന ഈ മിടുക്കി കുട്ടിയെ.കോളേജ് വിദ്യാർത്ഥി,ഉപജീവനത്തിനായി തമ്മനത്ത് മീൻ വിൽക്കുന്നു..തന്റെ ജീവിതത്തിലെ വെല്ലുവിളികളെ പൊരുതി തോൽപ്പിക്കുന്ന മിടുക്കി.തൊടുപുഴ അൽ അസ്ഹർ കോളേജിലെ മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി ആണ്.

Advertisement

തൃശൂർ ആണ് സ്വദേശം സാമ്പത്തികം ആയ ബുദ്ധിമുട്ട് കൊണ്ട് പ്ലസ്‌ടു പഠനം മുടങ്ങി.പിന്നീട് ട്യൂഷൻ എടുത്തും,മുത്ത് മാല കോർത്ത് വിറ്റും പഠനത്തിനുള്ള പണം കണ്ടെത്തി പഠിച്ചു.പിന്നീട് എറണാകുളത്തേക്ക് വന്നു.കോൾ സെന്ററിൽ ജോലി ചെയ്തും ഓഫീസ് ജോലി ചെയ്തും ഒക്കെ പണമുണ്ടാക്കി കോളേജ് പഠനം തുടങ്ങി.ഇപ്പോൾ കോളേജിൽ നിന്നും വന്നിട്ട് തമ്മനം ജംക്ഷനിൽ മീൻ വില്പന നടത്തുന്നു.ജീവിതത്തിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവർക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

മാതൃഭൂമി ന്യൂസിലൂടെ ആണ് ഈ വാർത്ത പുറത്തെത്തുന്നത്..മാതൃഭൂമിയിൽ വന്ന വാർത്ത കാണാം.