ക​ള​ഞ്ഞു​കി​ട്ടി​യ 9000 റി​യാ​ൽ (17ലക്ഷത്തോളം രൂപ) ഉടമയെ ഏൽപ്പിച്ചു മാതൃകയായ മലയാളി പ്രവാസി

ക​ള​ഞ്ഞു​കി​ട്ടി​യ 9000 റി​യാ​ൽ (17ലക്ഷത്തോളം രൂപ) മ​ല​യാ​ളി യു​വാ​വ് പോലീ​സ്​ സഹായത്തോടെ ഉടമയെ ഏൽപ്പിച്ചു മാതൃകയായി. അ​ൽ ഐ​ൻ മി​ൽ​ക്ക്​ ക​മ്പ​നി​യി​ൽ ജോ​ലി​ ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​സാ​മാ​ണ്​ മാ​തൃ​ക​യാ​യ​ത്.

Advertisement

യാ​ത്ര​യിൽ ബു​റൈ​മി ഷാ​ബി​യ റോ​ഡി​ൽ നി​ന്നാ​ണ്​ നി​സാ​മി​ന് 9000 റി​യാ​ൽ (17ലക്ഷത്തോളം രൂപ)​ പ​ണ​മ​ട​ങ്ങി​യ പെ​ട്ടി ല​ഭി​ച്ച​ത്. സ്​​റ്റേ​ഷ​നി​ൽ പ​ണം എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ബു​റൈ​മി​യി​ലെ പ്ര​മു​ഖ ടെ​ലി​ഫോ​ൺ കാ​ർ​ഡ് വ്യാ​പാ​രി​ക​ളാ​യ ബ്ലൂ ​ടോ​പ് ക​മ്പ​നി ഉ​ട​മ പ​ണം ന​ഷ്​​ട​പ്പെട്ടെന്ന പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യ​തോടെ നിസാം പ​ണം ഉ​ട​മ​ക്ക്​ കൈ​മാ​റി. നി​സാ​മി​ന്റെ സ​ത്യ​സ​ന്ധ​ത​യെ റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു.