അറബി പഠിക്കാം വളരെ ഈസി ആയി | മലയാളം അറിഞ്ഞിരുന്നാൽ മതി

ഇന്നിപ്പോൾ നാം ജീവിക്കുന്നത് ഡിജിറ്റൽ ഏജിൽ ആണ് .എല്ലാവരും ഇന്റർനെറ്റിന്റെ ലോകത്താണ്.അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നേറുന്നവരും ഉണ്ട് അത് പോലെ തന്നെ വെറുതെ തെറ്റായ രീതിയിൽ ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്.നമുക്കിപ്പോൾ നിരവധി കോഴ്‌സുകൾ ഓൺലൈനിൽ അവൈലബിൾ ആണ് ,അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കൂടുതൽ അറിവ് നേടി നമുക്ക് ജീവിതത്തിൽ മുന്നേറാം.ഇപ്പോൾ ഉദാഹരണമായി ഇംഗ്ളീഷ് ഭാഷ നിങ്ങൾക്ക് അറിയില്ല എങ്കിൽ പഠിക്കാനായി വാട്സ് ആപ്പ് കോഴ്‌സുകൾ തുടങ്ങി യൂട്യൂബ് വീഡിയോകൾ വരെ അതിനായി ഉണ്ട് .അല്ലെങ്കിൽ നിരവധി മൊബൈൽ പ്ലാറ്റ്‌ഫോമുകൾ തന്നെ അതിനായി ഉണ്ട്.ഇന്നത്തെ നമ്മുടെ ടോപ്പിക്ക് അതല്ല .അറബി ആണ് നമ്മുടെ വിഷയം.ഇന്റർനെറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാൽ അറബിയും നമുക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാം. അതിനായ് സഹായകരമാവുന്ന ഒരു മൊബൈൽ ആപ്പ് പരിചയപ്പെടാം.

Advertisement

Spoken Arabic Malayalam 360

ഇത് പ്രധാനമായും മലയാളം അറിയുന്നവർക്കായി ഉള്ള ഒരു മൊബൈൽ ആപ്പ് ആണ്.മലയാളം അറിഞ്ഞിരുന്നാൽ അതിലൂടെ അറബി പഠിക്കാം.പരസ്പരം അറബിക് സംസാരിച്ചു പഠിക്കാൻ വരെ ഈ മൊബൈൽ പ്ലാറ്റ്ഫോം അവസരം ഒരുക്കുന്നുണ്ട്.ബുക്ക്സ് & റഫറൻസ് വിഭാഗത്തിലെ ഒരു ജനപ്രിയ ആപ്ലിക്കേഷൻ കൂടിയാണിത്. ശരാശരി 4.1 റേറ്റിംഗുള്ള ഈ ആപ്പ് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. എല്ലാ വ്യക്തികൾക്കും അറബി ഭാഷ പഠിക്കാനുള്ള എളുപ്പവഴിയാണിത്. ഇത് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ ആണ് ഡെവലപ് ചെയ്തിരിക്കുന്നത്. അറബിക് മലയാളം 360 നിങ്ങളുടെ അറബി പദാവലി മെച്ചപ്പെടുത്താൻ സഹായിക്കും, മാത്രമല്ല പുതിയ വാക്യങ്ങൾ കണ്ടെത്താനും വാക്കുകളോ വാക്യങ്ങളോ എങ്ങനെ ഉച്ചരിക്കാമെന്ന് അറിയാൻ സഹായിക്കുകയും ചെയ്യും.

ഡൌൺലോഡ് 

അപ്ലിക്കേഷൻ തുറന്നാൽ , സംസാരിക്കാൻ ഉള്ള ഓപ്‌ഷൻ , അറബിക് വാക്കുകൾ, പരിശീലനം, എന്നിവയുംപോലുള്ള ചില ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും. സംസാര ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് അറബി പദങ്ങളുടെയോ വാക്യങ്ങളുടെയോ ഉച്ചാരണം കേൾക്കാം. അറബി ഭാഷ മലയാളത്തിലേക്കും തിരിച്ചും വിവർത്തനം ചെയ്യാൻ ആപ്ലിക്കേഷൻ സഹായിക്കും. അപ്ലിക്കേഷനുമായി സംഭാഷണങ്ങൾ നടത്തി അപ്ലിക്കേഷൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. ആപ്ലിക്കേഷനുമായുള്ള പൊതുവായ സംഭാഷണം നിങ്ങളുടെ ഭാഷാ വൈദഗ്ധ്യവും ആത്മവിശ്വാസ നിലയും മെച്ചപ്പെടുത്താൻ സഹായിക്കും. മികച്ച അറബി അധ്യാപന ആപ്ലിക്കേഷനുകളിൽ ഒന്നാണിത്.