മോദിക്ക് പിന്നാലെ പൗരത്വം തെളിയിക്കാനാവാതെ നേതാക്കളും

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖ ചോദിച്ചു വിവരാവകാശ നിയമത്തിലൂടെ നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി ,”പ്രധാന മന്ത്രി ഇന്ത്യൻ പൗരൻ ആണ് അതിനാൽ പൗരത്വം തെളിയിക്കുന്ന രേഖ ആവശ്യം ഇല്ല എന്നായിരുന്നു.ഇതിനു പിന്നാലെ പല ബിജെപി നേതാക്കളുടെയും പൗരത്വം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു വിവരാവകാശ നിയമത്തിലൂടെ അപേക്ഷ നൽകിയിരുന്നു.അതിനു ലഭിക്കുന്ന മറുപടിയിൽ പല ബിജെപി നേതാക്കൾക്കും പൗരത്വം തെളിയിക്കുന്ന രേഖകൾ ഇല്ല എന്ന് വ്യക്തമാകുന്നു.

Advertisement

ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയും ആയ മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖയിലൂടെ മറുപടി.പാനിപ്പത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകനായ വിപി കപൂർ ആണ് വിവരാവകാശ നിയമം ഉപയോഗിച്ചു ഹരിയാന മനോഹര്‍ ലാല്‍ ഖട്ടാര്‍,സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍,ഹരിയാന ഗവർണർ എന്നിവരുടെ പൗരത്വം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.ഇത് സംബന്ധിച്ച രേഖകൾ ഒന്നും ലഭ്യമല്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടി.ഇലക്ഷൻ കമ്മീഷനിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ടായേക്കും എന്നും മറുപടിയിൽ പറയുന്നു.

ALSO READ : കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ചു BBC യിൽ ചർച്ച 

ഹരിയാനയിൽ NRC നടപ്പിലാക്കും എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നേരത്തെ വ്യകത്മാക്കിയിരുന്നു.one india malayalam തയാറാക്കിയ വീഡിയോ കാണാം.