പ്രധാനമന്ത്രി ജനിച്ചത് ഇന്ത്യയിൽ ,പൗരത്വം തെളിയിക്കേണ്ടതില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖ കാണിക്കണം എന്നാവിശ്യപെട്ടു വിവരാവകാശ നിയമം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നൽകിയ ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.പ്രധാന മന്ത്രി ജനിച്ചത് ഇന്ത്യയിൽ ആണ്.അതിനാൽ പൗരത്വം സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തെളിയിക്കേണ്ട ആവശ്യം ഇല്ലാ എന്നാണ് വിശദീകരണം.

Advertisement

കേരള പ്രതിപക്ഷ നേതാവ് ശ്രീ രമേഷ് ചെന്നിത്തല ആണ് ചോദ്യവും ഉത്തരവും അടങ്ങുന്ന വിവരാവകാശ ചോദ്യത്തിന് ലഭിച്ച ഉത്തരം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ജന്മനാ ജനിച്ചത് കൊണ്ട് പ്രധാന മന്ത്രിയുടെ പൗരത്വം രേഖാമൂലം തെളിയിക്കേണ്ട കാര്യം ഇല്ലെങ്കിൽ പിന്നെ എന്തിനു ഇവിടെ  വളർന്ന പൗരന്മാർ പൗരത്വം രേഖാ മൂലം തെളിയിക്കണം എന്നാണ് ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്ര്രയങ്ങൾ.

ലഭിച്ച ഉത്തരം

രമേശ് ചെന്നിത്തല പങ്കുവെച്ച ഫെസ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി.

ALSO READ : സാമ്പത്തിക തകർച്ചയുടെ കാരണം കേന്ദ്ര സർക്കാർ 

നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത്