മഞ്ഞുകാലത്ത് വെയില്‍ കൊണ്ടോളൂ, ഭാരം കൂടില്ല

മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം.

Advertisement

ശൈത്യകാലത്ത് വെയിലുള്ള സമയം പൊതുവേ കുറവാണ്. ഇത് ശരീരത്തിന്‍റെ ഭാരം കൂടാന്‍ കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്. കൊഴുപ്പ് കോശങ്ങള്‍ തൊലിയുടെ തൊട്ടുതാഴെയാണ് സ്ഥിതി ചെയ്യുന്നത്. തണുപ്പു കാലത്ത് ഇവിടെ കൂടുതല്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്നതിനാല്‍ ഭാരം കൂടും. എന്നാല്‍ ഭാരം കുറയ്ക്കാന്‍ കുറേനേരം വെയില്‍ കൊള്ളാം എന്ന് കരുതിയാല്‍ അതും നല്ലതല്ല എന്നും പഠനം പറയുന്നു.ടൈപ്പ് 1 ഡയബറ്റിസ് നിയന്ത്രിക്കാന്‍ സൂര്യപ്രകാശം എങ്ങനെ സഹായിക്കുന്നു എന്നതു സംബന്ധിച്ചുള്ള പഠനമായിരുന്നു ഇത്