കിലോമീറ്ററുകൾ ഓടിയ കാറുകൾ പുതിയകാർ എന്ന വ്യാജേന വിൽക്കുന്നു

ഓഡോ മീറ്റർ ഊരി വെച്ച ശേഷം കിലോമീറ്ററുകളോളം ഓടിച്ച വാഹനങ്ങൾ പുതിയ വാഹനങ്ങൾ ആയി വില്പന നടത്തുന്നു.പുതിയ വാഹനം എടുക്കുന്നവർ ഇതൊന്നും അറിയാതെ കബളിക്കപെടുന്നു.ഇത്തരം ഡീലറന്മാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയതായി മാതൃഭൂമി ന്യൂസ് റിപോർട്ട് ചെയ്തു.

Advertisement

മോട്ടോർ വാഹന വകുപ്പിൽ നിന്നും ട്രേഡ് സർട്ടിഫിക്കറ്റ് എടുത്ത  ശേഷം ഉപഭോക്താൾക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഡെമോക്കും ഓടിക്കുന്നഉപയോഗിക്കുന്ന വാഹനം വില്പന നടത്തുവാൻ പാടില്ല.എന്നാൽ ട്രേഡ് സർട്ടിഫിക്കറ്റ് എടുത്ത ശേഷം ഓഡോ മീറ്റർ ഊരി വെച്ച ശേഷം ഓടിക്കുന്നു.ഇങ്ങനെ കിലോമീറ്ററുകളോളം ഓടുന്ന വാഹനം എല്ലാം കഴിഞ്ഞുഒഡോ മീറ്റർ ഘടിപ്പിച്ച ശേഷം സർവീസും ചെയ്തു പുതിയ  വാഹനം എന്ന വ്യാജേനെ വിൽക്കുന്നു.വാങ്ങുന്ന ഉപഭോക്താവ് ഇതൊന്നും അറിയാതെ കബളിപ്പിക്കപ്പെടുന്നു.

ഇത്തരം ഡീലറൻമാർക്ക്  എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.