പ്രധാനമന്ത്രി കിസാൻ സമ്മാൻ 6000 രൂപ നിങ്ങൾക്ക് പെട്ടന്നു കിട്ടാൻ എന്ത് ചെയ്യണം

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അ‌ഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.വർഷം മൂന്നു ഗഢുക്കളായി ആറായിരം രൂപ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകുവാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് ഏകദേശം 75000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 ഫെബ്രുവരി ഒന്നിലെ കേന്ദ്ര ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 24ന് ഗൊരഖ്പൂരിൽ കർഷകർക്ക് ആദ്യ ഗഢു തുക ഡിജിറ്റൽ മാർഗ്ഗം കൈമാറിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.

Advertisement

വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രൊഫഷണല്‍ ജോലിയുള്ളവര്‍, ഭരണഘടന സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

കൂടുതൽ അറിയാൻ വീഡിയോ കാണൂ :

സ്‌പോൺസേർഡ് വീഡിയോസ് :