Advertisement
ആപ്പ്

പഴയ ഫോട്ടോകൾ ഡിജിറ്റൽ രൂപത്തിൽ മാറ്റം

Advertisement

ഇപ്പോൾ എല്ലാവരുടെയും കയ്യിൽ നല്ല ക്ലാരിറ്റിയിൽ ഫോട്ടോ എടുക്കാൻ പറ്റിയ മൊബൈൽ ഫോണുകൾ ഉണ്ട് .എല്ലാ നിമിഷങ്ങളും വളരെ മനോഹരമായി മൊബൈൽ ഉപയോഗിച്ച് തന്നെ ഒപ്പിയെടുക്കാം.എല്ലാം ഡിജിറ്റൽ രൂപത്തിൽ ആയതിനാൽ ഡ്രൈവിലോക്കെ സൂക്ഷിക്കാം.നശിച്ചു പോകുമോ എന്ന പേടി വേണ്ട.എന്നാൽ പണ്ടെടുത്ത ഫോട്ടോസ് ഒക്കെ ഫിസിക്കൽ രൂപത്തിൽ ആയതിനാൽ നശിച്ചു പോകാൻ ഉള്ള സാധ്യത ഉണ്ട്.
പലതും ഇപ്പോൾ തന്നെ കേടു പാടുകൾ സംഭവിച്ചിട്ടുണ്ടാകാം.എന്നാൽ നിങ്ങൾക്ക് ഗൂഗിളിന്റെ ഒരു ആപ്പ് ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പഴയ ഫോട്ടോസ് ഒക്കെ ഡിജിറ്റൽ രൂപത്തിലേക്ക് നല്ല ക്ലിയറോട് കൂടെ മാറ്റി സൂക്ഷിക്കാം.

PhotoScan by Google Photos

നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട പ്രിന്റ് ചെയ്ത ഫോട്ടോകൾ സ്കാൻ ചെയ്യാനും സംരക്ഷിക്കാനും അനുവദിക്കുന്ന Google ൽ  നിന്നുള്ള ഒരു പുതിയ സ്കാനർ അപ്ലിക്കേഷനാണ് ഫോട്ടോസ്‌കാൻ.

വെറുതെ ഒരു ഫോട്ടോ എടുക്കുക അല്ല ചെയ്യുന്നത് ,ഡിജിറ്റൽ എൻഹാൻസിങ്ങിലൂടെ കൂടുതൽ മികവുറ്റതാക്കി ഫോട്ടോയെ മാറ്റുകയും ചെയ്യുന്നു.എഡ്ജ് ഡിറ്റക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ക്രോപ്പ് ചെയ്യുന്നു.പഴയ ഫോട്ടോക്ക് പുതു ജീവൻ നൽകി മികവുറ്റ ഫോട്ടോ ആയി ഔട്പുട്ട് നൽകുന്നു.സ്മാർട്ട് റൊട്ടേഷൻ സൗകര്യം ഉള്ളതിനാൽ , നിങ്ങളുടെ ഫോട്ടോകൾ ഏത് രീതിയിൽ സ്കാൻ ചെയ്താലും നിങ്ങളുടെ ഫോട്ടോകൾ വലതുവശത്ത് തന്നെ കിട്ടുകയും ചെയ്യും.

ഡൌൺലോഡ്

നിങ്ങളുടെ പ്രിയപ്പെട്ട അച്ചടിച്ച ഫോട്ടോകൾ വേഗത്തിലും എളുപ്പത്തിലും ക്യാപ്‌ചർ ചെയ്തു കിട്ടുന്നു. അതിനാൽ നിങ്ങളുടെ മോശം ബാല്യകാല ഹെയർകട്ട് നോക്കുന്നതിന് കൂടുതൽ സമയം ചെലവഴിക്കാനും കഴിയും. കുറച്ച് സമയം മാത്രം എഡിറ്റുചെയ്യാൻ മതിയാവും.കാരണം ഓട്ടോമാറ്റിയ്ക്ക് ആയി മികവുറ്റ രീതിയിൽ ഈ ആപ്പ് എൻഹാൻസ് ചെയ്തു തരുന്നുണ്ട്.

ഇങ്ങനെ എടുക്കുന്ന ഫോട്ടോകൾ ഗൂഗിൾ ഫോട്ടോ ക്‌ളൗഡിലേക്ക് ബാക്ക് ആപ്പ് ചെയ്തു സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും.അത് കൊണ്ട് ഫോട്ടോസ് നഷ്ടമാവുമോ എന്ന പേടി വേണ്ട.മാത്രമല്ല ഫിൽറ്ററുകൾ ഇൻബിൽറ്റ് ഉള്ളതിനാൽ ഫോട്ടോയെ മികവുറ്റതാക്കി കിട്ടുകയും ചെയ്യും

Advertisement
Advertisement