Advertisement
വാർത്ത

കേരളത്തിൻ്റെ സ്വന്തം തേൻവരിക്ക ചക്കയും ഗിന്നസിലേക്ക്.

Advertisement

കേരളത്തിൽനിന്ന് ഇതാ നമ്മുടെ സ്വന്തം തേൻവരിക്ക ചക്കയും ഗിന്നസ് റെക്കോർഡിലേക്ക്. കൊല്ലം അഞ്ചൽ സ്വദേശി ജോണിക്കുട്ടിയുടെ വീട്ടിലാണ് ഇത്രയും വലിയ ചക്ക ഉണ്ടായത് .നാലു വർഷങ്ങൾക്ക് മുൻപ് പൂനെയിൽ നിന്നുമുള്ള ചക്കയ്ക്കാണ് നിലവിൽ ഗിന്നസ് റെക്കോർഡ് ഉള്ളത്. അസാധാരണ നീളമുള്ള ചക്ക 97 സെൻറീമീറ്റർ ഉയരവും , 51.5 കിലോഗ്രാം ഭാരവുമുണ്ട് .

പൊതുവേ ജോണിക്കുട്ടിയുടെ പറമ്പിലുള്ള പ്ലാവിൽ അസാധാരണമായ വലുപ്പത്തിൽ ചക്കകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും നീളവും ഭാരംകൂടിയ ചക്ക ഇതാദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് പറയുന്നു .ആദ്യമിത് കാര്യമാക്കിയില്ലെങ്കിലും ഗിന്നസ്സിൽ കയറിപ്പറ്റാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വളരെ സൂക്ഷിച്ചു തേൻവരിക്ക ചക്ക പ്ലാവിൽ നിന്നും ഇറക്കിയത്.

പൂനയിൽ നിന്നുമുള്ള ചക്കയെ മറികടക്കാനുള്ള നീളവും ഭാരവും ജോണിക്കുട്ടിയുടെ വീട്ടുവളപ്പിലെ തേൻവരിക്ക ചക്കയ്ക്ക് ഉണ്ടെന്നറിഞ്ഞപ്പോൾ, ഈ വിവരം ഗിന്നസ് അധികാരികളെയും, തുടർന്ന് ലിംക ബുക്ക് ഒഫ് റിക്കാഡ്‌സ് വക്താക്കളെയും അറിയിക്കുകയായിരുന്നു. അടുത്തുതന്നെയുള്ള ദിവസങ്ങളിൽ നമ്മുടെ കേരളത്തിൽ നിന്നുമുള്ള ഈ തേൻവരിക്ക ചക്കയും ഗിന്നസ് റെക്കോർഡിൽ ചേർക്കപ്പെടുന്നതാണ് .തങ്ങളുടെ നാടും ഇടമുളയ്ക്കല്‍ ഗ്രമാപഞ്ചായത്തും, നാട്ടുകാരും അത്രമേൽ സന്തോഷത്തിലാണ്. ജോണിക്കുട്ടി നെടുവിള പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് .

image Courtesy: mangalam.com

Advertisement
Advertisement