Advertisement
വാർത്ത

രാജ്യത്തെ വിമാന സർവീസുകൾ ചൊവ്വാഴ്ച്ച അർദ്ധരാത്രി മുതൽ നിർത്തുന്നു

Advertisement

കൊറോണ സമൂഹ വ്യാപനം എന്ന ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ വ്യാപനം തടയുവാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ.രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ചൊവ്വാഴ്ച അർദ്ധ രാത്രി മുതൽ നിര്ത്തുന്നു.എത്ര നാളത്തേക്ക് ആണ് ഈ നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തത ഇല്ല.കാർഗോ വിമാന സർവീസുകൾക്ക് ഇത് ബാധകം അല്ല.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ന്റെ നിർദ്ദേശം അനുസരിച്ചു നിലവിൽ സർവീസ് നടത്തുന്ന എല്ലാ വിമാന സർവീസുകളും ചൊവ്വാഴ്ച്ച അർധരാത്രിക്ക് മുൻപ് ലാൻഡ് ചെയ്യുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്യണം.

അന്താരാഷ്ട്ര വിമാന സർവീസുകൾ നേരത്തെ തന്നെ നിർത്തിയിരുന്നു,ഇതിന്റെ നിയന്ത്രണം മാർച്ച് 29 വരെയാണ്.ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉള്പടെ നിരവധി പേര് ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കണം എന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.ഇതിനു പിന്നാലെ ആണ് നടപടി.

 

Advertisement
Advertisement