Advertisement
ആപ്പ്

മൊബൈൽ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് സംരക്ഷണം നൽകാം

Advertisement

ഇന്നത്തെ കാലത്ത് എല്ലാവരും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ലോകത്ത് ആണ്.മൊബൈൽ ഫോൺ ,ലാപ്ടോപ്പ് ,ടാബ് അങ്ങനെ പല തരം ഡിവൈസുകൾ.ഒരു പക്ഷെ രാവിലെ ഉറക്കം എണീക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കുന്നവർ ആവും കൂടുതലും.രാത്രി വൈകിയും മൊബൈൽ ഫോണൊക്കെ ഉപയോഗിക്കുന്നത് കൊണ്ട് ഉറക്കം വരെ നഷ്ടമായേക്കും.ഇപ്പോൾ കുട്ടികളും ഓൺലൈൻ ക്ലാസ് ഒക്കെ ആയിട്ട് ഇത്തരം ഡിവൈസുകളുടെ മുന്നിലാണ്.ഇത്തരം ഡിവൈസുകളുടെ ഉപയോഗം ദീർഘ കാലയളവിൽ നമ്മുടെ കണ്ണുകളെ ദോഷകരമായി ബാധിക്കുന്നുണ്ട്.ആദ്യത്തേത് ചെറിയ മൊബൈൽ സ്‌ക്രീനിൽ ദീർഘ നേരം നോക്കി ഇരിക്കുന്നത് കൊണ്ട് നമ്മുടെ കണ്ണുകൾക്ക് നല്ല സ്‌ട്രെയിൻ വരുന്നുണ്ട്.മറ്റൊന്ന് ഇത്തരം ഇലക്ട്രോണിക് ഡിവൈസുകളിൽ നിന്നും വരുന്ന ബ്ലൂ ലൈറ്റ് ആണ്.ഇതും ദീർഘ കാലം കൊണ്ട് കണ്ണുകൾക്ക് വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.പ്രതേകിച്ചു രാത്രിയിലും ഇത്തരം ബ്ലൂ ലൈറ്റ് കണ്ണിൽ പതിക്കുന്നത് മൂലം ഉറക്കം നഷ്ടമാവുന്ന അവസ്ഥയും വരും.അത് കൊണ്ട് ആണ് ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് എങ്കിലും ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്.

അല്ലെങ്കിൽ ചെയ്യുവാൻ സാധിക്കുന്നത് വൈകിട്ട് 6 മണിക്ക് ശേഷം രാവിലെ 6 വരെ മൊബൈൽ ഫോണിലെയും മറ്റും ബ്ലൂ ലൈറ്റ് ഒഴിവാക്കുക അല്ലെങ്കിൽ തീവ്രത കുറക്കുക.ഇന്നിറങ്ങുന്ന പുത്തൻ ഫോണുകളിൽ എല്ലാം ഈ സൗകര്യം കൂടി ആഡ് ഓൺ ആയി വരുന്നുണ്ട്.സെറ്റിംഗ്‌സിൽ നൈറ്റ് ഷിഫ്റ്റ് ഓപ്‌ഷൻ കാണും .അതിൽ സെറ്റ് ചെയ്യുന്ന സമയത്തിൽ ബ്ലൂ ലൈറ്റ് ഓട്ടോ മാറ്റിക്ക് ആയി ഓഫ് ആവുന്നു.ഇതിലൂടെ ഒരു പരിധി വരെ എങ്കിലും കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു.ഇത് കൂടാതെ നമുക്ക് മാർക്കറ്റിൽ ബ്ലൂ ലൈറ്റ് ഫിൽറ്റർ ചെയ്യുന്ന തരത്തിൽ ഉള്ള കണ്ണടകളും ലഭ്യമാണ്.പക്ഷെ ഇതിനു നല്ല വില നൽകേണ്ടി വരും.ഈ സൗകര്യങ്ങൾ ഇല്ല എങ്കിൽ തേർഡ് പാർട്ടി മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ബ്ലൂ ലൈറ്റ് ഫിൽറ്റർ ചെയ്യാം.അതിനു സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് പരിചയപ്പെടാം.

Blue Light Filter – Night Mode, Night Shift

ബ്ലൂ ലൈറ്റ് ഫിൽറ്റർ ചെയ്യുവാൻ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്.പ്ലെ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്പ് ഉപയോഗിക്കാം.നാച്ചുറൽ ലൈറ്റിന് അനുസരിച്ചു ഫോണിന്റെ സ്‌ക്രീൻ ക്രമീകരിക്കുന്നു.ബ്ലൂ ലൈറ്റ് ഫിൽറ്റർ ചെയ്യുന്നതിലൂടെ കണ്ണുകളുടെ സ്‌ട്രെയിൻ കുറക്കുന്നു.

ഡൌൺലോഡ് 

Features:

● ബ്ലൂ ലൈറ്റ് റെഡ്യൂസ് ചെയ്യുന്നു
● ഇന്റൻസിറ്റി ഫിൽറ്റർ ചെയ്യാൻ സാധിക്കുന്നു
● പവർ സേവ് ചെയ്യാം
● ഈസി ആയി ഉപയോഗിക്കാം
● ബിൽറ്റ് ഇൻ സ്‌ക്രീൻ ഡിമ്മർ
● സ്ക്രീൻ ലൈറ്റിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു

കണ്ണുകളെ സംരക്ഷിക്കുന്നു എന്ന് മാത്രം അല്ല ബ്ലൂ ലൈറ്റ് ഫിൽറ്റർ ചെയ്യുന്നതിലൂടെ ഫോണിലെ ചാർജ് സേവ് ചെയ്യാനും സാധിക്കുന്നു.അപ്പോൾ രാത്രി സമയങ്ങളിൽ എനിക്കിലും ബ്ലൂ ലൈറ്റ് ഒഴിവാക്കി കഴിഞ്ഞാൽ കണ്ണുകൾക്ക് ഉണ്ടാവുന്ന സ്‌ട്രെയിൻ കുറക്കാം.

Advertisement
Advertisement