Advertisement
വാർത്ത

യോഗി വൻ സർക്കാരിന് തിരിച്ചടി ,കഫീൽ ഖാനെ ഉടനെ മോചിപ്പിക്കണം

Advertisement

അന്യായമായി ജയിലിൽ അടച്ച ഡോക്ടർ കഫീൽഖാനെ വിട്ടയക്കണം എന്ന് അലഹാബാദ് ഹൈ കോടതി വിധി. ഈ വിധി ഉത്തർ പ്രദേശ് സർക്കാരിന് വൻ തിരിച്ചടി ആണ്.ഡോക്ടർ കഫീൽ ഖാന്റെ ‘അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ആണ് അലഹാബാദ് ഹൈ കോടതി ഇത്തരത്തിൽ ഒരു വിധി പുറപ്പെടീച്ചത്.ദേശീയ സുരക്ഷാ നിയമങ്ങളടക്കം ആരോപിച്ചാണ് ഡോക്ടർ കഫീൽ ഖാനെ ജയിലിൽ അടച്ചത്.ഡോക്ടറുടെ മേൽ ചുമത്തപ്പെട്ട ദേശീയ സുരക്ഷാ നിയമവും കോടതി എടുത്തു മാറ്റിയിട്ടുണ്ട്.ഉടൻ തന്നെ കഫീൽ ഖാനെ വിട്ടയക്കണം എന്നാണ് വിധി.

കഴിഞ്ഞ 6 മാസമായി കഫീൽ ഖാനെ യോഗി സർക്കാർ അന്യമായി കുറ്റങ്ങൾ ആരോപിച്ചു മധുര സബ് ജയിലിൽ തവിലാക്കിയിരിക്കുകയായിരുന്നു.അലഹബാദ് കോടതി ജസ്റ്റിസ് ​ഗോവിന്ദ്, സൗമിത്ര എന്നിവരുടെ ബെഞ്ചിന്റെയാണ് വിധി.സി.എ.എ നിമത്തിനെതിരായി നടന്ന സമരത്തിൽ പ്രകോപിപ്പിക്കൂന്ന രീതിയിൽ പ്രസം​ഗം നടത്തി നടത്തിയതിനു മുബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സി.എ.എ നിമത്തിനെതിരായി നടന്ന സമരത്തിൽ പങ്കെടുത്തതിന് ഉത്തർ പ്രദേശ് പോലീസ് കേസ് ചുമത്തുകയും ചെയ്തിരുന്നു.

Advertisement
Advertisement