Advertisement
വാർത്ത

സ്ത്രീകളുടെ ജൻധൻ ബാങ്ക് ആക്കൗണ്ടുകളിൽ 500 രൂപ വീതം വന്നു തുടങ്ങി

Advertisement

ലോക്ക് ഡൌൺ കണക്കിലെടുത്ത് ദരിദ്രരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനായി പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിൽ പ്രഖ്യാപിച്ചതുപോലെ, മൂന്ന് മാസത്തേക്ക് വനിതാ ജന ധൻ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു .ഇതിന്റെ ആദ്യ ഗഡു ആയ 500 രൂപ വനിതാ ജൻധൻ അക്കൗണ്ടുകളിൽ എത്തി തുടങ്ങി.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ തിരക്ക് ഒഴിവാക്കാനായി അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബാങ്കിൽ നിന്നും പണം പിൻവലിക്കാനായി സാധിക്കുക.

നിങ്ങളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എപ്പോൾ ബാങ്കിൽ നിന്നും പണം പിൻവലിക്കാനായി സാധിക്കും എന്ന് നോക്കാം.

0 or 1 –  3.4.2020

2 or 3 (account number with last digit) – Date: 4.4.2020

4 or 5 – 7.4.2020

6 or 7 – 8.4.2020

8 or 9 – 9.4.2020

നിങ്ങളുടെ അക്കൗണ്ടിൽ വന്ന പണം ഏപ്രിൽ 9 നു ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.മാത്രമല്ല നിങ്ങളുടെ അക്കൗണ്ടിൽ rupay ഡെബിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടെകിൽ അത് ഉപയോഗിച്ച് എടിഎം ൽ നിന്നും എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനായി സാധിക്കും.

Advertisement
Advertisement