Advertisement
ടിപ്സ്

ഷുഗർ പേഷ്യന്റ്സ് പഴവർഗ്ഗങ്ങൾ ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement

ലളിതമായി നാം പറയുന്ന ഷുഗർരോഗം അഥവാ ഡയബറ്റിസ് ഇന്ന് സർവ്വസാധാരണമാണ്. എല്ലാ വീടുകളിലും ഒരു ഷുഗർ പേഷ്യൻ്റെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക്. പാരമ്പര്യവും ജീവിതരീതിയിലുള്ള മാറ്റവും പലരെയും ഈ രോഗത്തിന് അടിമയാക്കുന്നു. പഞ്ചസാരയുടെ അളവ് രക്തത്തിൽ വർദ്ധിക്കുമ്പോഴാണ് ഷുഗർരോഗം ഉണ്ടാകുന്നത് . നിരവധി ഡയറ്റുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും ഒട്ടുമിക്ക രോഗികളും ഈ രോഗത്തെ പ്രതിരോധിക്കുന്നത് മരുന്നുകളിലൂടെ തന്നെയാണ്.

ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സ്ത്രീകളിൽ ജെസ്റ്റേഷണൽ ഡയബറ്റിസ് എന്ന പേരിലും ഈ രോഗം കണ്ടുവരുന്നു . പ്രാരംഭഘട്ടത്തിൽ തന്നെ ഇവ ചികിത്സിച്ചില്ലെങ്കിൽ രോഗത്തിന് പ്രതിവിധിയായി ഇൻസുലിൻ കുത്തിവെപ്പ് നടത്തേണ്ടിവരും . അതിനാൽ ജീവിതശൈലിയിൽ ഭക്ഷണക്രമത്തിനുള്ള പ്രാധാന്യം വളരെയേറെയാണ്. ഡയറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ ഉൾക്കൊള്ളുന്ന ഭക്ഷണ സാധനങ്ങളെകുറിച്ച് ഏവർക്കും ആശങ്കയുണ്ടായേക്കാം.അതിൽ തന്നെ ഏതെല്ലാം പഴങ്ങൾ ഭക്ഷ്യയോഗ്യമാണെന്നറിയാനായിരിക്കും എല്ലാവർക്കും ആകാംഷ.

പഴവർഗ്ഗങ്ങളിൽ ഏവയെല്ലാം ഭക്ഷിക്കാമെന്ന് നമുക്ക് നോക്കാം. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന മധുരത്തിൻ്റെ അളവ് നിശ്ചയിക്കുന്നത് ഗ്ലൈസെമിക് ഇൻഡക്സ് എന്ന ഘടകമാണ്. ഗ്ലൈസമിക് ഇൻഡക്സിൻ്റെ അളവ് കൂടുന്തോറും പഞ്ചസാരയുടെ അളവ് ആനുപാതികമായി കൂടിയിരിക്കുകയെന്നാണ് അർത്ഥം. അതിനാൽ ഗ്ലൈസമിക് ഇൻഡക്സിൻ്റെ അളവ് കുറഞ്ഞ പഴങ്ങൾ വേണം തിരഞ്ഞെടുക്കാൻ.

തണ്ണിമത്തൻ, നാരങ്ങ , ഓറഞ്ച്, ആപ്പിൾ, റമ്പൂട്ടാൻ ഇവയെല്ലാം ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങളാണ്. താഴെക്കാണുന്ന വീഡിയോയിൽ ഷുഗർ പേഷ്യൻ്റ്സിന് കഴിക്കാവുന്ന പഴവർഗ്ഗങ്ങൾ ഏതെല്ലാമാണെന്ന് ഗ്ലൈസമിക് ഇൻഡക്സിൻ്റെ അളവ് അനുസരിച്ച് നൽകിയിട്ടുണ്ട് .വീഡിയോ കണ്ടതിനുശേഷം അതിൽനിന്ന് നമുക്ക് അനുയോജ്യമായ പഴങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
video credit: Tips For Happy Life

Advertisement
Advertisement