Advertisement
തൊഴിൽ

യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത

Advertisement

ഞായറാഴ്ച മുതല്‍ വന്‍ വിസാ പരിഷ്‌കാരത്തിനാണ് യുഎഇ ഭരണകൂടം തുടക്കമിടുന്നത്. പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കുന്നതാണ് പരിഷ്‌കാരം. വിസിറ്റിങ് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യംവിട്ടു പോകണമെന്ന നിബന്ധന ഒഴിവാക്കി.

വിദ്യാര്‍ഥികള്‍ക്കും ഇളവുണ്ട്.ഭർത്താവ് മരിച്ചവർക്കും അവരുടെ കുട്ടികൾക്കും പുതിയ വിസ പരിഷ്‌കാരം ഇളവുകൾ നൽകുന്നു.വിസയുടെ കാലാവധി കഴിഞ്ഞാലും രണ്ടു തവണ പുതുക്കി നൽകുവാനും സാധിക്കും.ജോലി തേടുന്നവർക്ക് വളരെ അധികം ഗുണം നൽകുന്ന പരിഷ്‌കാരങ്ങൾ ആണ് പുതുതായി നിലവിൽ വരുന്നത്.

വിസിറ്റിങ് വിസയും ടൂറിസ്റ്റ് വിസയുടെയും കാലാവധി 60 ദിവസം വരെ കൂട്ടാം.ഒക്ടോബർ 21 മുതൽ ആണ് പുതിയ പരിഷ്‌കാരം നിലവിൽ വരുക.ഭർത്താവ് മരിച്ചാൽ ഭാര്യമാർ UAE വിട്ടു പോകണം എന്ന നിബന്ധന ഒഴിവാക്കി.കൂടുതൽ വിവരങ്ങൾ അറിയാൻ one india മലയാളം തയ്യാറാക്കിയ വീഡിയോ കാണാം.

പുതിയ വിസ നിയമത്തിലൂടെ വിദ്യാർത്ഥികൾക്കും ധാരാളം ഇളവുകൾ ഉണ്ട്.ഗ്രേഡ് 12  നു ശേഷം ഒരു വര്ഷം കൂടി വിസ കാലാവധി കൂട്ടാം .വീണ്ടും ഒരു വര്ഷം കൂടി കൂട്ടണം എങ്കിൽ രക്ഷിതാക്കൾ 5000 ദിർഹം ഡെപ്പോസിറ്റ് ചെയ്യണം.

Advertisement
Advertisement