Advertisement
ടിപ്സ്

കണ്ണട ഉപേക്ഷിക്കാനും കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഇതോന്നു പരീക്ഷിക്കൂ

Advertisement

ഇന്നത്തെ കാലത്ത് പ്രായഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് കണ്ണിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ. ജീവിതസാഹചര്യങ്ങളും ഭക്ഷണക്രമവുമെല്ലാമാണ് ഇതിന്റെ പ്രധാന കാരണം. വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കണ്ണട ഉപയോഗം വർധിച്ചുവരികയാണ്. അമിതമായ സോഷ്യൽ മീഡിയയുടെ ഉപയോഗം, ടിവി,കമ്പ്യൂട്ടർ,മൊബൈൽ ഫോൺ എന്നിവയിൽനിന്നു കൃത്യമായി അകലം പാലിക്കാതെ ഇരിക്കുന്നത്, ഉറക്കക്കുറവ് ഇവയെല്ലാമാണ് കാഴ്ചക്കുറവിന്റെ മറ്റു കാരണങ്ങൾ .

ഇത്തരം അസുഖങ്ങൾ വരാതിരിക്കുന്നതിനും കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഒരുപരിധിവരെ വീട്ടിൽതന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ എ അടങ്ങിയിട്ടുള്ള പച്ചക്കറികൾ കഴിക്കുന്നത്. കാരറ്റ്,ചീര തുടങ്ങിയവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കാഴ്ചശക്തിക്ക് വളരെയേറെ മാറ്റങ്ങൾ കാണാൻ സാധിക്കും. അതുപോലെ നമ്മൾ ഉപയോഗിക്കുന്ന മറ്റു ഭക്ഷണസാധനങ്ങൾ മൂലവും ഇത്തരം അസുഖങ്ങൾ ഉണ്ടാവാം.

പണ്ടുകാലത്ത് ഇത്തരം കണ്ണടകളുടെ ഉപയോഗം വളരെ കുറവായിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിന് പഴമക്കാർ വളരെ പ്രാധാന്യം നൽകിയിരുന്നു. തലയിൽ തേക്കുന്നതിനായി ഇവർ ഉപയോഗിച്ചിരുന്നത് വീടുകളിൽ തന്നെ തയ്യാറാക്കുന്ന നല്ല നാടൻ എണ്ണകളായിരുന്നു. ഇന്ന് നാം വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഒട്ടുമിക്ക എണ്ണകളിലും മായം ചേർക്കുന്നതിനാൽ നമ്മുടെ ശരീരത്തെ ദോഷകരമായാണ് ഇവ ബാധിക്കുന്നത്. അതുകൊണ്ട് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന പ്രകൃതിദത്തമായ ഈ എണ്ണ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു പറയാം.
ദിവസവും തലയിൽ എണ്ണ തേയ്ക്കുന്ന അതിനുമുൻപ് ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുക്കുക .അതിലേക്ക് നന്നായി പൊടിച്ചു വച്ചിരിക്കുന്ന കരിംജീരകം ചേർക്കുക. ഇങ്ങനെ തയ്യാറാക്കുന്ന എണ്ണ ഒരു മാസം തുടർച്ചയായി ഉപയോഗിക്കണം എങ്കിലേ പൂർണ്ണ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ. ഇത് തയ്യാറാക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയും കാണുക.

Advertisement
Advertisement