Advertisement
ആരോഗ്യം

മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിയാതെ പോവരുത് | ഇതൊരു പാഴ്ചെടി അല്ല

Advertisement

വീടുകളുടെ മുറ്റത്ത് പല സ്ഥങ്ങളിലായി വളരുന്ന മുക്കുറ്റിയുടെ ഗുണങ്ങൾ പലർക്കും അറിയില്ല.പലപ്പോഴും പിഴുത് ദൂരേക്കെറിയുന്ന മുക്കുറ്റിയ്ക്ക് ഒരുപാട് ഔഷധ ഗുണങ്ങൾ ഉണ്ട്. ആയുർവേദത്തിലെ ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ടതാണ് മുക്കുറ്റി. എവിടേ വേണമെങ്കിലും സുലഭമായി വളരുന്ന മുക്കുറ്റിയുടെ ആയുസ്സ് ഒരു വർഷമാണ്. തീരെ ചെറിയ തെങ്ങിന്റെ ആകൃതിയിൽ മഞ്ഞ പൂക്കളോട് കൂടിയാണ് മുക്കുറ്റി കാണപ്പെടുന്നത് .

ഏതെങ്കിലും കീടാണുക്കൾ കടിച്ച് കാലിൽ മുറിവുണ്ടാവുകയാണെങ്കിൽ മുക്കുറ്റി കുറച്ച് മഞ്ഞളും ചേർത്തരച്ച് കീടാണു കടിച്ചിടത്ത് പുരട്ടിയാൽ വിഷമൊന്നും ശരീരത്തിനുള്ളിൽ കയറില്ല. അതുപോലെ മുക്കുറ്റി അരച്ച് തേക്കുന്നത് എത്ര പഴയ മുറിവുകളും ഉണങ്ങാൻ സഹായിക്കും. മുക്കുറ്റി അരച്ച് തേനിൽ ചേർത്ത് പൊള്ളലേറ്റിടത്ത് പുരട്ടുന്നത് പൊള്ളൽ മാറാനും സഹായിക്കുന്നു.

പണ്ട് വിഷ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന ഔഷധങ്ങളിൽ പ്രധാനി ആയിരുന്നു മുക്കുറ്റി. മുക്കൂറ്റി സമൂലം അരച്ച് തലയിൽ തേക്കുന്നത് മൈഗ്രൈൻ മാറാൻ സഹായിക്കും.സ്ത്രീകളിൽക്ക് ഉണ്ടാകുന്ന രക്തസ്രാവം തടയുന്നതിന് മുക്കുറ്റി ഉപയോഗിക്കാറുണ്ട്. അതുപോലെ മുക്കുറ്റിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് നീർക്കെട്ട് പോലുള്ള രോഗങ്ങൾ തടയുന്നു തടയുന്നു. ഇതുപോലെ വേറെയും ഒരുപാട് ഗുണങ്ങൾ ഈ ചെറിയ സസ്യത്തിനുണ്ട്. ഈ ഗുണങ്ങൾ അറിയാതെയാണ് നമ്മൾ അവയെ പിഴുതെറിയുന്നത്.

Advertisement
Advertisement