ഫാഷനോടും, ആഭരണങ്ങളോടുമുള്ള പാഷനെ ഒരു ബ്രാൻഡ് ആക്കി മാറ്റിയ സിസ്റ്റേഴ്സ് ആണ് തിരുവനന്തപുരം സ്വദേശികളായ ലേഖയും, ലതികയും (LeSisters).ഇരുവരും ചേർന്ന് തുടങ്ങിയ ക്യൂറേറ്റഡ് ഫാഷൻ ജൂവലറി ബ്രാൻഡ് ആണ് Le SIGNATURE.ഓരോ കസ്റ്റമേഴ്സിനും വേണ്ടി അവർക്ക് താങ്ങാനാകുന്ന വിലയ്ക്ക് അനുയോജ്യമായ രീതിയിൽ ഇരുവരും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന എലഗന്റ് കോസ്റ്റ്യൂം ജൂവലറീസ് ആണ് Le SIGNATURE എന്ന ബ്രാൻഡിന്റെ പ്രത്യേകത. കാരണം ഈ ബ്രാൻഡ് ഒരു ബിസിനസ്സ് മാത്രമല്ല — അത് അവരുടെ സ്വപ്നവും പാഷനും ആണ്. അതിനാൽ തന്നെ ഇന്നിപ്പോൾ കേരളത്തിൽ മാത്രം ആയിരത്തിലധികം Happy കസ്റ്റമേഴ്സ് ഉള്ള, ഒരു ജനപ്രിയ ബ്രാൻഡായി Le SIGNATURE മാറി…
കഴിഞ്ഞ 10–15 വർഷങ്ങളായി അവർ കാണുന്ന ഒരു സ്വപ്നമായിരുന്നു Le-SIGNATURE എന്ന ബ്രാൻഡ്.ഒടുവിൽ 2025 ജൂണിൽ ആണ് Le-SIGNATURE ആരംഭിച്ചത്..ആർക്കും താങ്ങാനാവുന്ന വിലയ്ക്ക് ജൂവലറീസ് ക്യൂറേറ്റ് ചെയ്തു നൽകിയതിലൂടെ തുടങ്ങി 8 മാസം കൊണ്ട് തന്നെ വളരെ വലിയ രീതിയിൽ മുന്നേറുവാൻ ഈ ബ്രാൻഡിന് സാധിച്ചു. മൗത്ത് പബ്ലിസിറ്റി വഴിയും, സോഷ്യൽ മീഡിയലൂടെയും കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ കൂടാതെ മറ്റു സംസ്ഥാനങ്ങളിലും ആയിരത്തിലധികം കസ്റ്റമേഴ്സിന്റെ വിശ്വാസം നേടുവാൻ ഇവരുടെ ബ്രാൻഡിന് കഴിഞ്ഞു. ഒരിക്കൽ ജൂവലറി വാങ്ങിയ കസ്റ്റമേഴ്സ് വീണ്ടും വാങ്ങുകയും മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുകയും ചെയ്യുന്നു, അത് Le SIGNATURE എന്ന ബ്രാൻഡിനെ കൂടുതൽ മുന്നോട്ട് നയിക്കുന്നതിനുള്ള ഊർജ്ജമായി മാറുന്നു.ഇതിനോടകം എലഗന്റ് കോസ്റ്റ്യൂം ആഭരണങ്ങൾ ലഭ്യമാക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു പോപ്പുലർ ബ്രാൻഡ് ആയി Le SIGNATURE മാറി കഴിഞ്ഞു..ഒപ്പം എട്ട് മാസത്തിനുള്ളിൽ കേരളത്തിൽ മാത്രം ഒരു കസ്റ്റമർ കമ്മ്യുണിറ്റി തന്നെ ബിൽഡ് ചെയ്യുവാനും ഇരുവർക്കും സാധിച്ചു.