Advertisement
സോഷ്യൽ മീഡിയ

ഓർക്കുക ഇന്നത്തെ വളരെ ചെറിയ നീക്കിയിരിപ്പായിരിക്കും നാളെ നമ്മളെ രക്ഷിക്കാനെത്തുക

Advertisement

“സമ്പത്ത് കാലത്ത് തൈ പത്തു വായിച്ചാൽ ആപത്ത് കാലത്ത് കായ് പത്തു തിന്നാം ” എന്നത് വെറുമൊരു പഴംചൊല്ലുമാത്രമല്ല ദൈനംദിന ജീവിതത്തിൽ നമ്മൾ ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങളിൽ നിന്നും വായിച്ചെടുക്കുന്ന യാഥാർഥ്യം തന്നെയാണ്. ഒരു കാലമത്രയും ധനാഢ്യനായി ജീവിച്ച പലരും ജീവിത സായാഹ്നത്തിൽ നിത്യവൃത്തിക്കായി ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിൽ വരെ കൈനീട്ടുന്ന കാഴ്ച ഇന്നത്തെ സമൂഹത്തിൽ നമ്മൾക്കന്യമല്ല.

ആമസോണിൽ കിടിലൻ ഓഫറുകൾ..ഇന്നത്തെ ഏറ്റവും മികച്ച ഓഫാറുകൾക്കായി>> https://amzn.to/2LZpcUh

നാളെ ഇത്തരമൊരവസ്ഥ നമ്മൾക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ ഉണ്ടാകാതിരിക്കാൻ വളരെ ലളിതമായ ഒരു മാർഗമുണ്ട്. ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ വളരെ തുച്ഛമായ ഒരു തുക അതായത് പ്രതിമാസം കുറഞ്ഞത് 126 രൂപ നിങ്ങൾ സർക്കാരിൽ നിക്ഷേപിക്കുകയാണെങ്കിൽ . സർക്കാർ ജീവനക്കാർക്ക് തുല്യമായ പെന്ഷന് നിങ്ങളും അർഹരാക്കും. അതുമൂലം ജീവിതത്തിന്റെ വിശ്രമകാലത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങൾ നിറവേറ്റാൻ നമുക്കാവും.

തകർപ്പൻ ക്യാഷ്ബാക്ക് ഓഫറുകൾ..റീചാർജ് ചെയ്യുമ്പോൾ 25% ക്യാഷ് ബാക്ക്,ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ക്യാഷ് ബാക്ക്,ഫുഡ് ഓർഡർ ചെയ്യുമ്പോൾ ക്യാഷ് ബാക് >> https://amzn.to/2OsgvU4

ഒരു ദിവസം വീട്ടിലേക്ക് കറി വയ്ക്കാനായി വാങ്ങുന്ന മീനിന്റെയോ പച്ചക്കറിയുടെയോ പണം പോലുമാകുന്നില്ല, ഭാവിയിൽ നിങ്ങൾക്ക് വലിയ കൈത്താങ്ങാവുന്ന ഈ മാസനിക്ഷേപത്തിന്. അത്തരത്തിലൊരു പദ്ധതിയാണ് അടൽ പെൻഷൻ യോജന . 2015ല്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിവില്ല. ലളിതമായ നിക്ഷേപം നടത്തി സാമ്പത്തിക സുരക്ഷിതത്വത്തിന് സഹായിക്കുന്ന പദ്ധതിയാണിത്. തീരെ റിസ്‌കില്ലാതെ മികച്ച നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പദ്ധതിയാണിത്. ചെറിയ തുക മാത്രം മതി നിക്ഷേപിക്കാന്‍ എന്നതാണ് പ്രത്യേകത.
18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ വരെ റിട്ടേണ്‍ ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. മൂന്ന് തരത്തിലാണ് പേമെന്റ് ഓപ്ഷനുകള്‍, പ്രതിമാസം, മൂന്ന് മാസം കൂടുമ്പോള്‍, ആറ് മാസം കൂടുമ്പോള്‍ എന്നിങ്ങനെയുള്ള കാലയളവിലാണ് പണം ലഭിക്കുക. അതിൽ ഉചിതമായത് നമ്മൾക്ക് തിരഞ്ഞെടുക്കാം.

വിലക്കുറവിൽ ഷൂ വാങ്ങുവാൻ >> https://amzn.to/2Onryhj

പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കുന്നത് 126 രൂപയാണെന്ന് കരുതുക. അങ്ങനെ വന്നാല്‍ 60 വയസ്സിന് ശേഷം പ്രതിമാസം നിങ്ങള്‍ക്ക് തിരിച്ച് ലഭിക്കുന്ന റിട്ടേണ്‍ 3,000 രൂപയായിരിക്കും. അതായത് വര്‍ഷത്തില്‍ 36,000 രൂപ. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്സ് എക്കൗണ്ട് തുടങ്ങി നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പ്രതിമാസ വരിസംഖ്യ കൂടുന്നതിനനുസരിച്ച് പെൻഷൻ തുകയും ആനുപാതികമായി വർധിക്കും. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും വിശ്രമ ജീവിതത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി സർക്കാർ ജീവനക്കാരെപ്പോലെ തന്നെ പെൻഷൻ ലഭ്യമാക്കുന്ന ഈ മികച്ച പദ്ധതിയെക്കുറിച്ച് നേരിട്ടറിയാൻ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാകും.
പ്രയോജനകരമായ ഈ അറിവ് പരമാവധി ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കൂ…
കടപ്പാട്:അയ്യട

ഇന്നത്തെ പ്രധാന ഓഫറുകൾ >> https://amzn.to/2v0UJyG

Advertisement
Advertisement