Advertisement
ആപ്പ്

ഒഴിവു സമയങ്ങളിൽ ഇംഗ്ലീഷ് പഠിക്കാം

Advertisement

ഇംഗ്ലീഷ് ഭാഷ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്തഒന്നാണ് .ലോകത്തു നിരവധി ഭാഷകൾ ഉണ്ടെങ്കിലും കോമൺ ആയി ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് വായിക്കാനും നല്ല പോലെ സംസാരിക്കാനും കഴിഞ്ഞാൽ തന്നെ അത് മുന്നോട്ടുള്ള നമ്മുടെ ലൈഫിലേക്ക് ഉള്ള ഒരു നിക്ഷേപമാണ് .ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഇംഗ്ലീഷ് വായിക്കാനും ,പറയുന്നത് മാനസിലാക്കുവാനും സാധിക്കും .എന്നാൽ സംസാരിക്കുമ്പോൾ ഫ്ലുവന്റ് ആയി സംസാരിക്കാൻ പറ്റില്ല.ആ ഒരു പ്രശ്നം പരിഹരിക്കണം എങ്കിൽ ഇംഗ്ലീഷ് സംസാരിച്ചു തന്നെ പരിഹരിക്കണം.

ഇന്നിപ്പോൾ virtual ആയി ഇംഗ്ലീഷ് പടിപ്പുക്കുന്ന നിരവധി സ്ഥാപങ്ങൾ ഉണ്ട് .രണ്ടുമാസ കോഴ്‌സിന് 4000 രൂപ വരെ ആണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്.നമ്മളെ ഇംഗ്ലീഷ് പഠിപ്പിക്കുവാനായി ഒരു ട്രെയിനർ ഉണ്ടാവും.ട്രെയ്നറിനോട് സംസാരിച്ചു കൊണ്ട് നമ്മുടെ ഇംഗ്ളീഷ് മികവുറ്റതാക്കാൻ കഴിയും.

മറ്റൊരു വഴി ആണ് മൊബൈൽ ആപ്പുകൾ.ഫ്രീ ആയുള്ളതും പെയ്ഡ് ആയുള്ളതുമായ ആപ്പുകൾ ഉണ്ട് .ഈ ആപ്പുകൾ ഉപയോഗിച്ചും നമുക്ക് നമ്മുടെ ഇംഗ്ളീഷ് ഭാഷ മികവുറ്റതാക്കാൻ സാധിക്കും .അത്തരം ഒരു പ്ലാറ്റ്ഫോം പരിചയപ്പെടാം.

Hello English: Learn English

2018 ലെ എഡിറ്റേഴ്സ് ചോയ്‌സ് അവാർഡ് കിട്ടിയ ആപ്പ് ആണിത് .22 ഭാഷകൾ ഉപയോഗിച്ച് നമുക്ക് ഇംഗ്ളീഷ് പഠിക്കാം .നിങ്ങൾക്ക് മലയാളമോ ,ഹിന്ദിയോ ,തമിഴോ ,അറബിയോ ഒക്കെ അറിയാമെങ്കിൽ അതിലൂടെ അനായാസം ഇംഗ്ലീഷും പഠിക്കാം.നമ്പർ 1 ഇംഗ്ലീഷ് ലേർണിംഗ് ആപ്പ് ആണിത്.100 %ഫ്രീ ആയുള്ള ടോപ്പിക്കുകളിലൂടെ ,ഗ്രാമർ ,കോൺവെർസേഷണൽ ഇംഗ്ലീഷ് വൊക്കാബുലറി ഒക്കെ നിങ്ങൾക്ക് മികവുറ്റതാക്കാൻ സാധിക്കും.

ഡൌൺലോഡ്

ഇംഗ്ലീഷ് സംസാരിക്കുന്നതിലും വായിക്കുന്നതിലും എഴുതുന്നതിലും നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഈ ആപ്പ് സഹായിക്കും.വിവിധ ഗെയിമുകളിലൂടെ നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് കൂട്ടാം ,ട്രെയ്‌നറുമായി ഡിസ്കഷൻ നടത്താം.ബുക്സുകൾ വായിച്ചും ,വീഡിയോസ് കണ്ടും ,ചാറ്റ് ബോട്ട് സൗകര്യം ഉപയോഗിച്ചും ,ഇംഗ്ലീഷിൽ സംസാരിച്ചും നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാം .

പിന്നെ ഈ ആപ്പിന്റെ കൂടെ തന്നെ ഡിക്ഷനറിയും വരുന്നുണ്ട് .ഇത് ഉപയോഗിക്കുക വഴി വേറെ ഡിക്ഷണറി ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം

Advertisement
Advertisement