Advertisement
ടിപ്സ്

എല്ലാവർക്കും ഉപകാരപ്പെടുന്ന കീബോർഡിലെ ഈ രഹസ്യം അറിയാതെ പോകരുത്

Advertisement

നമ്മൾ ഫോണിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഓപ്‌ഷൻ ആണ് കീബോഡ്.വിവിധ തരത്തിലുള്ള കീബോർഡുകൾ നമുക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇതിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗൂഗിളിന്റെ കീബോർഡ് ആണ്.കൂടുതൽ യൂസർ ഫ്രണ്ട്ലി ആണ് ഈ കീബോർഡ് മാത്രമല്ല ,മംഗ്ലീഷിൽ ടൈപ്പ് ചെയ്തു കഴിഞ്ഞാൽ നമുക്ക് അത് മലയാളത്തിൽ ലഭിക്കുകയും ചെയ്യും.എത്ര നല്ല കീബോർഡ് ആണെങ്കിലും കുറെ ടൈപ്പ് ചെയ്യേണ്ട കാര്യം ഉണ്ടെകിൽ അത് എല്ലാവർക്കും വലിയ മടി ആണ്.കാരണം മൊബൈലിന്റെ കുഞ്ഞൻ സ്‌ക്രീനിൽ കുഞ്ഞു കീ ബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക എന്നത് കണ്ണിനെയും കൈ വിരലുകളെയും ദോഷകരമായി ബാധിക്കും.എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഗൂഗിൾ കീബോർഡിലെ ഒരു ചെറിയ ഓപ്‌ഷൻ പ്രയോജനപ്പെടുത്തി കഴിഞ്ഞാൽ ഈ പ്രശ്നം നമുക്ക് മറികടക്കാം.

ഗൂഗിൾ കീ ബോർഡിൽ ഉള്ള ഒരു ഓപ്‌ഷൻ ആണ് വോയിസ് ഇൻപുട്ട്.നമുക്ക് ടൈപ്പ് ചെയ്യേണ്ട കാര്യം സംസാരിച്ചാൽ ഇത് ടെക്സ്റ്റ് രൂപത്തിൽ ആയി കിട്ടും.നിലവിൽ ഇത് മലയാളത്തിലും ലഭ്യമാണ്.നമ്മൾ മലയാളത്തിൽ സംസാരിച്ചു കഴിഞ്ഞാൽ അത് മലയാളം ടെക്സ്റ്റ് ആക്കി കിട്ടുന്നു.കുറെ അധികം ആളുകൾ ഈ ഓപ്‌ഷൻ ഉപയോഗിക്കുന്നുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും ഈ ഓപ്‌ഷൻ അറിയില്ല.ഈ ഓപ്‌ഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടു കൂടുതൽ കാര്യങ്ങൾ മനസിലാക്കാം,

Advertisement
Advertisement